വിറകുപുരയിലെ സഞ്ചിയില്‍ കൈയ്യിട്ടപ്പോള്‍ പാമ്പ് കടിയേറ്റു; സ്‌കൂള്‍ പാചകത്തൊഴിലാളിക്ക് ദാരുണമരണം

ശ്രീകൃഷ്ണപുരം: പശുവിന് നല്‍കാനുള്ള പച്ചക്കറി വേസ്റ്റ് ശേഖരിക്കാനായി സൂക്ഷിച്ച പ്ലാസ്റ്റിക് കവറില്‍ കൈയ്യിട്ട പാചക തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചു. പുഞ്ചപ്പാടം എ.ുപി സ്‌കൂളിലെ പാചകത്തൊഴിലാളി തരവത്ത് ഭാര്‍ഗവിയാണ് (69) മരിച്ചത്. വീടിനോടുചേര്‍ന്നുള്ള വിറകുപുരയില്‍ തൂക്കിയിട്ട സഞ്ചിയില്‍ കൈയിട്ടപ്പോഴാണ് പാമ്പ് കടിയേറ്റത്. ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

മൂര്‍ഖന്‍ പാമ്പാണ് കടിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. പാമ്പിനെ പിടികൂടാനായില്ല. വിറക് പുരയിലെ സഞ്ചിയില്‍ കൈയ്യിട്ടതോടെ കടിയേറ്റ് ഭാര്‍ഗവി നിലവിളിക്കുകയായിരുന്നു. തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ഭാര്‍ഗവിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

also read- വിദ്യയുടെ പഠനമികവും സ്വന്തമായി വരുമാനമുള്ളതും സന്തോഷിനെ പ്രകോപിപ്പിച്ചു; മകനെ വിട്ടുകിട്ടണമെന്ന ആവശ്യം തള്ളിയത് പകയായി; മുന്‍പും യുവതിയെ ആക്രമിച്ചു

എന്നാല്‍, ആശുപത്രിയില്‍ എത്തിക്കും മുമ്പ് ഭാര്‍ഗവിക്ക് ബോധം നഷ്ടമായി. പിന്നീട് ചികിത്സയിലിരിക്കേ തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചു. 36 വര്‍ഷമായി പുഞ്ചപ്പാടം സ്‌കൂളിലെ പാചകത്തൊഴിലാളിയായി ജോലി ചെയ്ത് വരികയാണ്. സുബ്രഹ്‌മണ്യനാണ് ഭര്‍ത്താവ്. മക്കള്‍: സുജിത, സുരേഷ്, സുഭാഷ്. മരുമക്കള്‍: പ്രഭാകരന്‍, ശ്രീലത, ഉമ. ശ്രീകൃഷ്ണപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Exit mobile version