കൊച്ചി: മഹാപ്രളയത്തിലെ വൈറല്‍ രക്ഷകനും തെരുവുനായ കടിയേറ്റു. ചെറുതോണി പാലത്തിലൂടെ കുട്ടിയുമായി ഓടി വാര്‍ത്തകളിലൂടെ ശ്രദ്ധേയനായ വിജയരാജിന് തെരുവുനായയുടെ കടിയേറ്റു. ഇന്നു വൈകിട്ടു വീട്ടുമുറ്റത്താണു നായയുടെ ആക്രമണമുണ്ടായത്.
വിജയരാജിനെ കണ്ട് മുറ്റത്തേക്ക് ഇറങ്ങി വന്ന മകനെ തെരുവുനായയില്‍ നിന്നും രക്ഷിക്കുന്നതിനിടെയാണ് വിജയരാജിനെ നായ ആക്രമിച്ചത്. കുഞ്ഞിന്റെ നേരെ കുതിച്ചു ചാടിയ തെരുവുനായയെ തട്ടി മാറ്റുന്നതിനിടെ കൈയ്യിലാണ് കടിയേറ്റത്.
2018ലെ മഹാപ്രളയത്തില്‍ പനി ബാധിച്ച കുഞ്ഞിനെ അടിയന്തിരമായി ആശുപത്രിയിലെത്തിക്കാന്‍ ചെറുതോണി പാലത്തിലൂടെ എന്‍ഡിആര്‍എഫ് സംഘത്തിനൊപ്പം ഓടുന്ന വിജയരാജിന്റെ ചിത്രം പ്രശസ്തമായിരുന്നു.
Discussion about this post