നിലമ്പൂർ: സംസ്ഥാനത്ത് മഴ കനത്തതോടെ നിരവധി റോഡുകളാണ് തകർന്നത്. പലയിടത്തും പിഡബ്ല്യു വകുപ്പിന്റെ നേതൃത്വത്തിൽ പണികളും പുരോഗമിച്ചുവരികയാണ്. എന്നാൽ തകർന്ന റോഡുകൾക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധവും നടത്തിവരികയാണ്. ഇപ്പോൾ ഏറെ വ്യത്യസ്തമായ പ്രതിഷേധമാണ് ഇപ്പോൾ വൈറലാകുന്നത്. തകർന്ന റോഡരികിൽ നിൽക്കുന്ന വധുവിന്റെ ചിത്രമാണ് പ്രതിഷേധ സൂചകമായി എത്തിയിരിക്കുന്നത്.
നടി രശ്മി ഗോപാല്‍ അന്തരിച്ചു; ‘ഈ പുഞ്ചിരി ഇനി ഇല്ല, സാറാമ്മ പോയി’ നൊമ്പര കുറിപ്പുമായി കിഷോര്‍ സത്യ
നിലമ്പൂർ പൂക്കോട്ടുംപാടത്ത് നിന്നുള്ള ചിത്രമാണ് ഇത്. പൂക്കോട്ടുംപാടം സ്വദേശിനി സുജീഷയാണ് വധു. വിവാഹ ദിവസം റോഡിലെ കുഴികൾക്കിടയിൽ നിന്ന് ഫോട്ടോഷൂട്ട് നടത്തുകയായിരുന്നു. നിലമ്പൂരിലെ ആരോ വെഡിങ് കമ്പനിയിലെ ആഷിഖ് ആരോ ആണ് ഏറെ വ്യത്യസ്തമായ പ്രതിഷേധ ചിത്രങ്ങൾ പകർത്തിയത്.
പ്രദേശത്തെ കുഴികളും വെള്ളക്കെട്ടുകളും യാത്രക്കാർക്ക് ദുരിതം തീർക്കുന്നത് കണ്ടാണ് വിവാഹ ചിത്രങ്ങൾ പ്രതിഷേധ സൂചകമാക്കാൻ സംഘം തീരുമാനിച്ചത്. തന്റെ പ്രതിഷേധം അറിയിച്ചതോടെ കല്യാണപ്പെണ്ണായ സുജീഷയും പ്രതിഷേധ ഫോട്ടോഷൂട്ടിന് സമ്മതം മൂളുകയായിരുന്നു. ചിത്രം തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.
Discussion about this post