യാത്രക്കാര്‍ ബസ്സില്‍ മറന്നുവച്ച ഫോണ്‍ തിരികെ നല്‍കിയ കണ്ടക്ടറെ കുറിച്ചുള്ള ഹൃദ്യമായ കുറിപ്പ് വൈറലാകുന്നു. ഫോണ്‍ സീറ്റില്‍ മറന്ന് തൊട്ടടുത്ത സ്‌റ്റോപ്പില്‍ ഇറങ്ങി പോയ യാത്രക്കാരന് കണ്ടക്ടര്‍ ഓടി പോയി തിരിച്ചേല്‍പ്പിച്ച നന്മ കഥയാണ് ജിജോ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ലിതിനെ കുറിച്ചാണ് ഷിബു കാര്‍ത്തികേയന്‍ പങ്കുവച്ചിരിക്കുന്നത്. ഫോണ്‍ അടുത്ത ഡിപ്പോയില്‍ ഏല്‍പ്പിച്ചാല്‍ മതിയെങ്കിലും തൊട്ടടുത്ത ഇറങ്ങിയവരുടെ അടുത്തേക്ക് സമയം വൈകിപ്പിക്കാതെ തന്നെ ലിതിന്‍ എത്തിക്കുകയായിരുന്നു.
രാവിലെ ആലപ്പുഴ നിന്നും കൊല്ലത്തേയ്ക്ക് കെഎസ്ആര്‍ടിസി സൂപ്പറില്‍ കയറി
നല്ല തിരക്ക്, സീറ്റില്ല കണ്ടക്ടര്‍ ടിക്കറ്റ് കൊടുക്കാന്‍ എഴുന്നേറ്റ ഗ്യാപ്പിലമര്‍ന്നു
ജനറല്‍ ഹോസ്പിറ്റല്‍ ആയപ്പോള്‍ അദ്ദേഹം തിരികെ എത്തി
എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ വേണ്ട!
അപ്പോള്‍ തന്നെ ഒരു പ്രത്യേകത മണത്തു
ഓരോ സ്റ്റോപ്പിലും എത്തുമ്പോള്‍ മുന്നില്‍ വരെ കേള്‍ക്കുമാറുച്ചത്തില്‍ സ്ഥലം വിളിച്ചു പറയുന്നത് ശ്രദ്ധിച്ചു
വണ്ടി ഓച്ചിറ എത്തി
5 – 6 പേരടങ്ങിയ സംഘം അവിടെ ഇറങ്ങി
ഡബിള്‍ ബല്ല് മുഴങ്ങി
വണ്ടി 500-600 മീറ്റര്‍ മുന്നോട്ട് പോയി
ദേ ഒരു ഫോണ്‍ …….
ഇപ്പോള്‍ ഇറങ്ങിയവരുടേതാ….
മുന്നില്‍ നിന്നൊരു വിളി
കണ്ടക്ടര്‍ വേഗം മുന്നിലെത്തി
വണ്ടി നിന്നു
ഫോണെടുത്തു ആരും വരുന്നില്ല
യാത്രക്കാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഫോണുമായി കണ്ടക്ടര്‍ പുറത്തേയ്ക്ക് എന്താണ് ഉദ്ദേശം …?
പുറകിലേയ്ക്ക് നടന്നു
അല്ല ….
അദ്ദേഹം ഓടുകയാണ്
ബസിന്റെ പിന്നിലെ ചില്ലിലൂടെ ആ കാഴ്ച മറഞ്ഞു
2-3 മിനിട്ടിന്നുള്ളില്‍ ദാ അദ്ദേഹം തിരികെ ഓടി വരുന്നു ഓടിയതിന്റെ തളര്‍ച്ച ശരീരത്തിനുണ്ട്
പക്ഷെ ദൗത്യം പൂര്‍ത്തീകരിച്ച തൃപ്തി മനസ്സിലുണ്ടാവാം
ഒരു ചെറിയ കാര്യമാവാം അടുത്ത ഡിപ്പോയില്‍ ഏല്പിച്ചാല്‍ മതി അതാണ് നിയമം
പക്ഷെ ഇത്തരം മാനുഷിക നിലപാടുകള്‍ …..
ഞാന്‍ നിയമം വിട്ടൊന്നും ചെയ്യില്ല എന്ന വീമ്പിളക്കലുകാര്‍ക്ക് ഗുണപ്പെടും
[ ഇറങ്ങിയപ്പോള്‍ പേര് ചോദിച്ചു ലിതിന്‍ എന്നാണ് കേട്ടത്.