തിരുവനന്തപുരം: കേരളം കാത്തിരുന്ന 25 കോടിയുടെ ആ ഭാഗ്യശാലിയെ കണ്ടെത്തി. ഇത്തവണത്തെ ഓണം ബമ്പര്‍ അടിച്ചത് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ്. ഓട്ടോ ഡ്രൈവറാണ് അനൂപ്. ഭഗവതി ഏജന്‍സിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ നിന്ന് വാങ്ങിയ TJ 750605 എന്ന ടിക്കറ്റാണ് അനൂപിനെ കോടിപതിയാക്കിയത്.
30കാരനായ അനൂപിന്റെ വീട്ടില്‍ ഭാര്യയും കുട്ടിയും അമ്മയുമാണുള്ളത്. ഇന്നലെ രാത്രിയാണ് പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റ് എടുത്തത്.
തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാലാണ് വിജയിയെ തെരഞ്ഞെടുത്തത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടിയാണ് ഒന്നാം സമ്മാനം.
5 കോടിയാണ് ബമ്പറിന്റെ രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 10 കോടി (1 കോടി വീതം 10 പേര്‍ക്ക്). നാലാം സമ്മാനം ഒരു ലക്ഷം വീതം 90 പേര്‍ക്ക്, അഞ്ചാം സമ്മാനം 5000 രൂപ വീതം 72,000 പേര്‍ക്ക്, ഇതിനു പുറമേ 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബംപറിലുണ്ട്.
500 രൂപയാണ് ടിക്കറ്റ് വിലയെങ്കിലും ഇത്തവണ റെക്കോര്‍ഡ് വില്‍പ്പനയാണ് ഓണം ബംപറിന് ലഭിച്ചത്. 67 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞു. കഴിഞ്ഞ വര്‍ഷം 54 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റഴിഞ്ത്. തൃപ്പുണ്ണിത്തുറ മരട് സ്വദേശി ജയപാലന്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ബംപര്‍ അടിച്ചത്. 12 കോടിയായിരുന്നു ഒന്നാം സമ്മാനം.