മഞ്ചേരി: കേരള ഭാഗ്യക്കുറിയുടെ 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് തട്ടിപ്പറിച്ച് കടക്കാന്‍ ശ്രമിച്ച കേസില്‍ 2 പേര്‍ പോലീസ് പിടിയില്‍. 6 പേര്‍ക്കെതിരെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. അലനല്ലൂര്‍ തിരുവിഴാംകുന്ന് പൂളമണ്ണ മുജീബ് (48), പുല്‍പറ്റ പൂക്കൊളത്തൂര്‍ കുന്നിക്കല്‍ പ്രഭാകരന്‍ (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി അലവിയുടെ പരാതിയിലാണ് കേസ്.’
ഓഗസ്റ്റ് 19ലെ കേരള ഭാഗ്യക്കുറിയുടെ നിര്‍മല്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം മഞ്ചേര് സ്വദേശിക്ക് ലഭിച്ചത്. മഞ്ചേരിയില്‍ നിന്നു വാങ്ങിയ ടിക്കറ്റ് ബാങ്കില്‍ ഹാജരാക്കുന്നതിനു പകരം കൂടുതല്‍ തുക ലഭിക്കാന്‍ ഇടനിലക്കാരുമായി സമ്മാന ജേതാവ് ഇടപാടിനു ശ്രമിക്കുകയായിരുന്നു.
also read- കാട്ടുപന്നിയുടെ ആക്രമണം; സ്‌കൂട്ടറില്‍ സഞ്ചരിച്ച അഭിഭാഷകയ്ക്കും മകള്‍ക്കും സാരമായി പരിക്കേറ്റു
ഇടനിലക്കാര്‍ ടിക്കറ്റ് ബാങ്കില്‍ നല്‍കിയാല്‍ ലഭിക്കുന്ന തുകയേക്കാള്‍ കൂടുതല്‍ തുക വാഗ്ദാനം ചെയ്തതനുസരിച്ചായിരുന്നു ഇടപാട്. ഇവര്‍ പറഞ്ഞത് അനുസരിച്ച് ടിക്കറ്റുമായി കച്ചേരിപ്പടിയില്‍ എത്താന്‍ സമ്മാന ജേതാവിനോട് ആവശ്യപ്പെട്ടു. 15ന് രാത്രി ഇടപാട് ഉറപ്പിക്കാന്‍ ടിക്കറ്റുമായി എത്തുകയും ഈ സമയം കാറിലെത്തിയ സംഘം സമ്മാന ജേതാവിനെ പറ്റിച്ച് ടിക്കറ്റ് തട്ടിപ്പറിച്ചു കടന്നു കളയുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. പോലീസ് ലോട്ടറി അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.