തിരുവനന്തപുരം: തെരുവ് നായ ആക്രമണത്തിന്റെ ഭീതി ഒഴിയും മുന്‍പെ കാട്ടുപന്നിയും ജനങ്ങളുടെ സഞ്ചാരത്തിന് ഭീഷണിയാകുന്നു. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അഭിഭാഷകയ്ക്കും മകള്‍ക്കും നേരെ കാട്ടുപന്നിയുടെ ആക്രമണം.
കുറ്റിച്ചല്‍ സ്വദേശി അഡ്വക്കേറ്റ് മിനിക്കും മകള്‍ ദയക്കുമാണ് സാരമായി പരിക്കേറ്റത്. സ്‌കൂട്ടറില്‍ പോകുമ്പോള്‍ മിനിയെയും മകളേയും കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. സിപിഐ കുറ്റിച്ചല്‍ ലോക്കല്‍ കമ്മിറ്റി അംഗവും കേരള മഹിളാസംഘം നേതാവുമാണ് പരിക്കേറ്റ അഡ്വ. മിനി.
ഇവര്‍ സ്‌കൂട്ടറില്‍ കള്ളിക്കാട്ട് നിന്ന് കുറ്റിച്ചലിലേയ്ക്ക് വരുമ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടാകുന്നത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.