മലപ്പുറം: നവോത്ഥാന മൂല്യങ്ങള്‍ കെട്ടിപടുക്കാന്‍ നാളെ നടക്കാനിരിക്കുന്ന വനിതാ മതിലിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്. അതേസമയം വനിതാ മതില് വര്‍ഗീയ മതിലാണെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വഴിക്കടവിന് അടുത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ പോസ്റ്ററുകള്‍ക്ക് പിന്നില്‍ മാവോയിസ്റ്റ് സംഘങ്ങളാണെന്ന് സ്ഥിരീകരിച്ചു.
12 അംഗ ആദിവാസികള്‍ ആയുധങ്ങളുമായി വയനാട് ഭാഗത്തേക്ക് നീങ്ങിയതായി ആദിവാസികള്‍ പോലീസിനോട് പറഞ്ഞു. ഈ സാഹചര്യത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ഇന്നലെ ഉച്ചയോടെയാണ് മലപ്പുറത്ത് വനിതാ മതിലിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വനിതാ മതില് ചേരിതിരിവിന് ഇടയാക്കുമെന്നും സര്‍ക്കാര്‍ ഖജനാവില്‍നിന്ന് വനിതാ മതിലിന് പണം ഉപയോഗിക്കുന്നതായും പോസ്റ്ററില്‍ ചൂണ്ടിക്കാട്ടി. അതേസമയം ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ വനിതകള്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഒരുക്കണമായിരുന്നെന്നും സ്ത്രീകളെ തടയുന്നത് ആര്‍എസ്എസിന്റെ പഴഞ്ചന്‍ ചിന്താഗതിയാണെന്നും പോസ്റ്ററില്‍ പറയുന്നു.