കൊല്ലം: മാതാ അമൃതാനന്ദമയി എന്നും പ്രചോദനമാണെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. കേരള സന്ദർശനത്തിനിടെ കൊല്ലത്ത് അമൃതപുരിയിലെ മഠത്തിലെത്തി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം വൈകിട്ട് 3.45ന് ആശ്രമത്തിലെത്തിയ സർസംഘചാലകിനെ മുതിർന്ന സ്വാമിമാരുടെ നേതൃത്വത്തിൽ ആണ് മഠം സ്വീകരിച്ചത്. തുടർന്ന് അമൃതാനന്ദമയിയെ കണ്ട് അനുഗ്രഹം വാങ്ങിയ അദ്ദേഹം രണ്ടു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മടങ്ങിയത്.
”നമ്മുടെ മഹത്തായ പാരമ്പര്യത്തിന്റെയും സംസ്‌കൃതിയുടെയും വെളിച്ചത്തിൽ എല്ലായ്‌പ്പോഴും വളരെ ലളിതമായ വാക്കുകളിൽ അമ്മയിൽ നിന്ന് വളരെ നല്ല ഉപദേശം ലഭിക്കുന്നു. എങ്ങനെ പെരുമാറണം, എങ്ങനെ പ്രവർത്തിക്കണം തുടങ്ങിയ കാര്യങ്ങളിൽ അമ്മ എല്ലായ്‌പോഴും ഉപദേശങ്ങൾ തരും. ഇതെല്ലാം പ്രവർത്തനത്തിന് പുതിയ പ്രചോദനം നൽകുന്നു.
അതിനാലാണ് ഞാൻ സ്ഥിരമായി ഇവിടെ വന്നു കൊണ്ടിരിക്കുന്നതെന്ന് മോഹൻ ഭാഗവത് പറയുന്നു. നാലു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ ഉച്ചയോടെയാണ് സർസംഘചാലക് തിരുവനന്തപുരത്ത് എത്തിയത്. ഇന്നും നാളെയുമായി അവിടെ വിവിധ സംഘടനായോഗങ്ങളിൽ പങ്കെടുക്കും. സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.
Discussion about this post