അഹമ്മദാബാദ്: വീണ്ടും രാജ്യത്ത് ചര്‍ച്ചയായി പേരുമാറ്റം. സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിയിരുന്ന പതിവ് വിട്ട് ഇപ്പോഴിതാ മെഡിക്കല്‍ കോളേജിന്റെ പേര് മാറ്റത്തിലേക്ക് കടന്നിരിക്കുകയാണ്. അഹമ്മദാബാദിലെ എംഇടി മെഡിക്കല്‍ കോളജിന്റെ പേര് മാറ്റാന്‍ നിര്‍ദേശം നല്‍കി നഗരസഭ രംഗത്തെത്തി. പ്രധാനമന്ത്രിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് ‘നരേന്ദ്ര മോഡി മെഡിക്കല്‍ കോളേജ്’ എന്നാണ് പേര് മാറ്റുക. ഇത് സംബന്ധിച്ച് ഇന്ന് ചേര്‍ന്ന സമിതി യോഗത്തില്‍ തീരുമാനമായി.
മെഡിക്കല്‍ കോളജ് പി ജി കോഴ്‌സുകളാണ് നല്‍കുന്നത്. സെപ്തംബര്‍ 14ന് ചേര്‍ന്ന എഎംസി എക്‌സിക്യൂട്ടീവ് മീറ്റിങില്‍ കോളജിന്റെ പേര് നരേന്ദ്ര മോഡി കോളജ് എന്ന് മാറ്റാന്‍ ഐക്യകണ്‌ഠേനെ തീരുമാനിക്കുകയായിരുന്നു. ഇന്ന് ചേര്‍ന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി മീറ്റിങില്‍ കോളേജ് നല്‍കിയ പേര് അംഗീകരിക്കുകയും ചെയ്തിരുന്നു.
മണിനഗറിലെ എല്‍ജി ആശുപത്രി കോമ്പൗണ്ടിലുളള മെഡിക്കല്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ കീഴിലാണ് എംഇടി മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡലമായിരുന്നു മണിനഗര്‍.
Discussion about this post