എരുമേലി: തെരുവ് നായ്ക്കളെ പഞ്ചായത്ത് ഓഫിസ് കവാടത്തിനു മുന്നില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് 4 നായ്ക്കളെ പഞ്ചായത്ത് ഓഫിസിലേക്കു കയറുന്ന പടിയുടെ സമീപത്തു കെട്ടിയിട്ട നിലയില്‍ കണ്ടത്. കേബിള്‍ കൊണ്ട് കെട്ടിയ നിലിയിലായിരുന്നു നായ്ക്കള്ഡ.
തെരുവുനായ്ക്കളെ പിടികൂടി നല്‍കുന്നവര്‍ക്ക് 500 രൂപ വീതം ലഭിക്കുമെന്ന് ആരോ തെറ്റിദ്ധരിപ്പിച്ചതാണ് നായ്ക്കളെ പിടികൂടി എത്തിച്ചതിന് പിന്നിലെന്നാണ് സൂചന.
നായ്ക്കളെ കുത്തിവയ്പിനായി കെട്ടിയിട്ടിട്ടുണ്ടെന്നു വെറ്ററിനറി ഓഫിസറെ ഫോണില്‍ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇതുകണ്ട നാട്ടുകാര്‍ ഇവയെ അഴിച്ചു വിട്ടു.
അതേസമയം, നിലവില്‍ വളര്ത്തുനായ്ക്കള്ക്കാണു കുത്തിവയ്പു നല്‍കുന്നതെന്നും ഇതിനുശേഷം പരിശീലനം ലഭിച്ച നായപിടിത്തക്കാരെ ഉപയോഗിച്ചു തെരുവുനായ്ക്കളെ പിടികൂടി വാക്സിനേഷന് ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജുകുട്ടി അറിയിച്ചിട്ടുണ്ട്.
Discussion about this post