മൂന്നാര്‍: ഇടുക്കി മൂന്നാറില്‍ തൊഴിലുറപ്പു ജോലിക്കിടെ സ്ത്രീകള്‍ക്കു നേരെ പുലിയുടെ ക്രമണം. അപ്രതീക്ഷിത ആക്രമണത്തില്‍ ഒരു സ്ത്രീക്ക് പരുക്കേറ്റു. ഷീല ഷാജിയെന്ന തൊഴിലുറപ്പ് തൊഴിലാളിയാണ് പുലിയുടെ ആക്രമണത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപെട്ടത്.
പഴയ മൂന്നാറില്‍ ചെക്ക് ഡാം നിര്‍മാണത്തിനായി കല്ലെടുക്കാന്‍ സമീപത്തെ ടാങ്കിനടുത്തേക്ക് പോയപ്പോഴാണ് പുലിയുടെ ആക്രമണമുണ്ടായത്. പുലിയുടെ മുന്നില്‍ പെട്ടു പോയ തൊഴിലാളികള്‍ പിന്തിരിഞ്ഞ് ഓടുന്നതിനിടയില്‍ ഏറ്റവും പുറകില്‍ ആയിരുന്ന ഷീലയെ പുലി പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു.
ഷീലയുടെ മുടിക്കുത്തില്‍ പിടുത്തമിട്ടെങ്കിലും ഇവര്‍ കുതറി ഓടി. ഭയന്നു തളര്‍ന്നുവീണ ഷീലയെ സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ മൂന്നാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷീലയുടെ തലയ്ക്കു പിന്നില്‍ നഖം കൊണ്ട് പരുക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞ് പ്രതിഷേധം അറിയിച്ചു.
Discussion about this post