പത്തനംതിട്ട: സംസ്ഥാനത്ത് തെരുവ് നായകളുടെ വിളയാട്ടം തുടരുകയാണ്. വീട്ടിലേക്ക് ഓടിക്കയറിയും പുറകിലൂടെ എത്തി ആളുകളെ കടിക്കുന്ന പ്രവണതയാണ് കഴിഞ്ഞ രണ്ട് ദിവസമായി കേരളം കണ്ടുകൊണ്ട് ഇരിക്കുന്നത്. ഇപ്പോൾ പത്തനംതിട്ടയിൽ മജിസ്‌ട്രേറ്റ് ഉൾപ്പെടെ രണ്ടുപേരെ കടിച്ചതായാണ് ഒടുവിലായി എത്തുന്ന വാർത്ത.
നഗരത്തിലെ ഒരു ജ്വല്ലറിയുടെ സുരക്ഷാജീവനക്കാരനും മജിസ്‌ട്രേറ്റിനുമാണ് നായയുടെ കടിയേറ്റത്. മജിസ്‌ട്രേറ്റ്റ്റിനെ വെട്ടിപ്രത്തു വെച്ചും ജുവലറിയിലെ സുരക്ഷാ ജീവനക്കാരനെ പത്തനംതിട്ട ജനറൽ ആശുപത്രിക്കു സമീപത്തു വെച്ചുമാണ് നായ ആക്രമിച്ചത്. അതേസമയം, മലപ്പുറം ചുങ്കത്തറയിൽ തൊണ്ണൂറുകാരിയേയും തെരുവ് നായ ആക്രമിച്ചതായി റിപ്പോർട്ട് ഉണ്ട്.
തലാപ്പിൽ ചിരുത എന്ന സ്ത്രീക്കാണ് നായയുടെ ആക്രമണത്തി കയ്യിൽ പരിക്കേറ്റത്. ചിരുതയുടെ വീട്ടിലെ വളർത്തുനായയെ കടിക്കാൻ വന്ന തെരുവുനായ വീടിന്റെ പുറത്ത് നിന്ന ചിരുതയെയും ആക്രമിക്കുകയായിരുന്നു. വീടിന്റെ അടുക്കള ഭാഗത്തേക്ക് കയറി വന്നാണ് തെരുവ് നായ വായോധികയെ ആക്രമിച്ചത്.