തിരുവനന്തപുരം: യാത്രക്കാര്‍ക്ക് എന്നും ഉള്ള പരാതിയാണ് ഓട്ടോറിക്ഷക്കാരുടെ കൊള്ള നിരക്ക്. മീറ്ററില്‍ കാണുന്ന റേറ്റിനേക്കാള്‍ ഇരട്ടി കാശ് വാങ്ങുന്ന വിരുതന്മാരും ഉണ്ട്. എന്നാല്‍ ഇനി യാത്രക്കാരുടെ പോക്കറ്റ് കാലിയാക്കാന്‍ സര്‍ക്കാര്‍ സമ്മതിക്കില്ല. സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ചുള്ള കൃത്യമായി ഓട്ടോറിക്ഷാ നിരക്ക് യാത്രികരെ അറിയിക്കുന്ന മൊബൈല്‍ ആപ്പുമായാണ് സര്‍ക്കാരിന്റെ വരവ്.
പുതിയ അപ്ലിക്കേഷന്റെ പരീക്ഷണ ഉപയോഗം ലീഗല്‍ മെട്രോളജി വകുപ്പ് തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഓട്ടോകളില്‍ ജിപിഎസ് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്നും അധികൃതര്‍ പറയുന്നു. എല്ലാവര്‍ക്കും ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ല കാരണം സ്മാര്‍ട് ഫോണ്‍ ഇല്ലാത്തവരാകും പലരും അതിനാല്‍ അത്തരക്കാര്‍ക്ക് സഹായകമാകും ജിപിഎസ് ഉപയോഗം. ഓട്ടോയിലെ ഫെയര്‍മീറ്റര്‍ ജിപിഎസുമായി ബന്ധിപ്പിക്കുന്നതിനാല്‍ ഫെയര്‍മീറ്ററില്‍ പിന്നെ ക്രമക്കേട് നടത്താന്‍ കഴിയില്ല. ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ദൂരം കണക്കാക്കാം.
ലീഗല്‍ മെട്രോളജി വകുപ്പിന്റെയും മോട്ടോര്‍വാഹന വകുപ്പിന്റെയും ഏകോപനത്തിലൂടെയാകും പദ്ധതി നടപ്പാക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക, വ്യാജ പെര്‍മിറ്റുകള്‍ മാത്രമല്ല യാത്രക്കാരുടെ സുക്ഷയും ഈ സംവിധാനത്തിലൂടെ ഉറപ്പാക്കാനാകും.