തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായിരിക്കെയാണ്. ഭീഷണിയായ തെരുവ് നായ്ക്കളെ കൊന്നൊടുക്കാന്‍ അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍.
എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മൃഗസ്‌നേഹികള്‍. കൊല്ലരുതെന്നും പുനഃരധിവസിപ്പിക്കുകയാണ് വേണ്ടതെന്നാണ് മൃഗസ്‌നേഹികള്‍ ആവശ്യപ്പെടുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ നിലപാട് വ്യക്തമാക്കുകയാണ് നടന്‍ ഹരീഷ് പേരടി.
പട്ടിയിറച്ചി പ്രമേഹത്തിനും ഹാര്‍ട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടര്‍ പറയുകയും അസുഖം മാറിയ കുറച്ചാളുകളുടെ അനുഭവവും വന്ന് കഴിഞ്ഞാല്‍ തീരാവുന്ന പ്രശനമേയുള്ളു കേരളത്തിലെന്ന് ഹരീഷ് പേരടി പറയുന്നു.
കൊന്ന് തിന്നാന്‍ പറ്റാത്ത കാലത്തോളം എല്ലാ മൃഗവേട്ടയും ക്രമിനല്‍ കുറ്റം തന്നെയാണ്. കൃഷിയും വ്യവസായവും അങ്ങിനെ മറ്റൊന്നും ഉല്‍പാദിപ്പിക്കാന്‍ അറിയാത്ത..മനുഷ്യരെ മാത്രം ഉല്‍പാദിപ്പിക്കാന്‍ അറിയുന്ന, മറ്റു രാജ്യങ്ങളിലേക്ക് മനുഷ്യശേഷി മാത്രം കയറ്റി അയക്കാന്‍ അറിയുന്ന കേരളത്തിലെ മനുഷ്യരെ സംരക്ഷിച്ചേ പറ്റു എന്നും ഹരീഷ് കുറിച്ചു.
Discussion about this post