കൊച്ചി: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നതിനിടയില്‍ തെരുവ് നായ്ക്കളെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റുമായി മൃഗസ്നേഹികളുടെ ഗ്രൂപ്പ്. പീപ്പിള്‍ ഫോര്‍ ആനിമല്‍സ് ട്രിവാന്‍ഡ്രം എന്ന ഫേസ്ബുക്ക് പേജിലാണ് തെരുവ് നായ്ക്കളെ ഉപദ്രവിക്കുന്നത് കണ്ടാല്‍ എന്തുചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
തെരുവുനായ്ക്കളെ ആരെങ്കിലും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അത് ചെയ്ത വ്യക്തിയുടെ വിവരം, സ്ഥലവിവരം, ഫോട്ടോ ഉണ്ടെങ്കില്‍ അത്, പൊലീസ് സ്റ്റേഷന്‍ ഏരിയ എന്നിവ ‘PFA Trivandrum [email protected] എന്ന മെയില്‍ ഐഡിയിലേക്ക് അയക്കണമെന്നാണ് പോസ്റ്റില്‍ പറയുന്നത്.
വിവരം നല്‍കുന്നയാളുടെ പേരും മറ്റും രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും പോസ്റ്റില്‍ പറയുന്നു. ‘ഓര്‍മിക്കുക..തെരുവ് നായ്ക്കളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും തടവ് കിട്ടാവുന്ന ശിക്ഷയാണ്, കൊല്ലുന്നതല്ല പരിഹാരം’ എന്നും കുറിപ്പില്‍ പറയുന്നു.
Discussion about this post