സത്യത്തില്‍ സംഭവിച്ചത്! ആത്മാര്‍ത്ഥത അല്‍പം കൂടുതല്‍ ആയിരുന്നു, ഇനി കുറച്ച് വിശ്രമം ആവാം; ഓപ്പറേഷന് കൈക്കൂലി വാങ്ങി അറസ്റ്റിലായ ഡോക്ടറുടെ കുറിപ്പ്

കോട്ടയം: ഹെര്‍ണിയ രോഗിയുടെ ഓപ്പറേഷന് വേണ്ടി കൈക്കൂലി വാങ്ങിയതിന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ വിജിലന്‍സ് പിടികൂടിയ സംഭവം ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സര്‍ജന്‍ ഡോ. എം.എസ്. സുജിത് കുമാറിനെയായിരുന്നു ഹെര്‍ണിയ ഓപ്പറേഷന് 5000 രൂ കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 22 നായിരുന്നു സംഭവം. എന്നാല്‍ താന്‍ കൈക്കൂലി വാങ്ങിയിട്ടില്ലെന്നും ട്രാപ്പിലാക്കുക ആയിരുന്നെന്നുമാണ് ഡോക്ടറുടെ വിശദീകരണം.

തന്റെ സര്‍വീസില്‍ ഇതുവരെ പൈസ നല്കാത്തതിനാല്‍ ആരുടേയും ഒരു ഓപ്പറേഷന്‍ പോലും മാറ്റിവെക്കുകയോ മുടങ്ങുകയോ ചെയ്തിട്ടില്ലെന്നും ഡോക്ടര്‍ സുജിത് കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഡിസ്ചാര്‍ജ് ചെയ്തു പോയ രോഗിയോട് ഞാന്‍ എന്തിന് പൈസ ആവിശ്യപ്പെടണമെന്നും പൈസ ആവശ്യമെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാതിരിക്കുക അല്ലെ വേണ്ടതെന്നുമാണ് ഡോക്ടറുടെ ചോദ്യം.

ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഹെര്‍ണിയ സര്‍ജറിക്ക് 5000 Dr. സുജിത് കുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു….. എല്ലാവരും വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് മാത്രമാണല്ലോ അറിഞ്ഞത്. ‘സത്യത്തില്‍ സംഭവിച്ചത്. എല്ലാ ആഴ്ചയിലെ പോലെ 16/8/2022 ന് ആ ആഴ്ച major ഓപ്പറേഷനുള്ള ആറുപേരെയും അഡ്മിറ്റ് ചെയ്തു.ഇതില്‍ പരാതിക്കാരെന്റെ അച്ഛനും ഉണ്ടായിരുന്നു. 18/8/2022 ല്‍ എല്ലാ ഓപ്പറേഷനുകളും നടന്നു.ഹെര്‍ണിയ ഓപ്പറേഷന്‍ ഉണ്ടായിരുന്നവരെ 21/8/2022 ഞായറാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. 22/8/2022 തിങ്കളാഴ്ച വൈകിട്ട് ഒരാള്‍ വന്ന് പേര് പറഞ്ഞിട്ട് ഞാന്‍ ഇയാളുടെ മകനാണന്ന് പറയുകയും ഞാന്‍ മനസിലായില്ല എന്ന് പറയുകയും ഇയാള്‍ ആരാണെന്ന് ചോദിക്കുകയും ചെയ്തു. കാരണം എനിക്ക് ഇയാളെ മനസിലായില്ല.അപ്പോള്‍ അയാള്‍ എന്തോ പറഞ്ഞു ഞാന്‍ വ്യക്തമായി കേട്ടില്ല. ഇതിനിടയില്‍ അയാള്‍ എന്റെ ഇടതു കൈയ്യില്‍ പൈസ വച്ചു തരുകയും പെട്ടെന്ന് പുറത്തേക്ക് പോകുകയും ചെയ്തു.

അപ്പോള്‍ തന്നെ വിജിലന്‍സ് സംഘം അകത്തു കയറി അറസ്റ്റ് ചെയ്തു. ഇയാള്‍ എന്റെ കൈയ്യില്‍ പൈസ പിടിപ്പിച്ച് ട്രാപ് ചെയ്യുക ആണെന്ന് എനിക്ക് മനസിലായില്ല….. നിരവധി ഓപ്പറേഷനുകള്‍ നടത്തിയുട്ടുള്ള ഞാന്‍, ഓപ്പറേഷന് എനിക്ക് ഇത്ര വേണം എന്നോ അല്ലെങ്കില്‍ ഓപ്പറേഷന് എന്റെ ഫീസ് ഇത്ര രൂപ ആണെന്നോ പറയാറോ ചോദിക്കാറോ ഇല്ല. അങ്ങനെ ഞാന്‍ പൈസ ചോദിക്കുന്നതായിയുള്ള വീഡിയോയോ ഓഡിയോയോ ഉണ്ടങ്കില്‍ ഈ കേസ് ഞാന്‍ സ്വയം ഏറ്റു പറഞ്ഞു ശിക്ഷ സ്വീകരിക്കാന്‍ തയാറാണ്.

ALSO READ- സുരേഷ് ഗോപി തണലായി; പരസ്യചിത്ര കലാകാരന്‍ നീതിക്ക് വീടൊരുങ്ങുന്നു; തറക്കല്ലിട്ടത് സത്യന്‍ അന്തിക്കാട്

എന്റെ ഈ സെര്‍വീസില്‍ പൈസ നല്‍കാത്തതിനാല്‍ ആരുടേയും ഒരു ഓപ്പറേഷന്‍ പോലും മാറ്റിവെക്കുകയോ മുടങ്ങുകയോ ചെയ്തിട്ടില്ല. രോഗി ഡിസ്ചാര്‍ജ് ചെയ്ത് പോയതാണ് എന്ന് ഒരു മാധ്യമത്തിലും കണ്ടില്ല.എന്റെ നാട്ടിലെ വീട്ടില്‍ നിന്നും അനവധി രേഖകള്‍ പിടിച്ചെടുത്തു എന്നാണ് പത്രത്തില്‍ വന്നത്. എന്നാല്‍ ഒരു തുണ്ടു പേപ്പര്‍ പോലും കിട്ടിയില്ല എന്നത് വസ്തുത മാത്രം.(മഹസര്‍ കോപ്പി എന്റെ കൈയ്യില്‍ ഉണ്ട് ).

ഡിസ്ചാര്‍ജ് ചെയ്തു പോയ രോഗിയോട് ഞാന്‍ എന്തിന് പൈസ ആവിശ്യപ്പെടണം? പൈസ ആവശ്യമെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാതിരിക്കുക അല്ലെ വേണ്ടത്?? ആവിശ്യത്തിലധികം ജോലി ചെയ്തു.ആത്മാര്‍ത്ഥത അല്‍പം കൂടുതല്‍ ആയിരുന്നു.ഇനി കുറച്ച് വിശ്രമം ആവാം.പുതിയ പാഠങ്ങളും അനുഭവങ്ങളും ഉണ്ടായി.ചിരിച്ചു കൊണ്ടു വരുന്നവരെ എല്ലാം വിശ്വസിക്കരുത് എന്ന് പഠിച്ചു. ഓപ്പറേഷന് ഇതുവരെ പൈസ ആവിശ്യപെടാത്തതുകൊ ണ്ടും സത്യസന്ധമായി ജോലി ചെയ്തതു കൊണ്ടും ആരോടും ശത്രുത ഇല്ലാതിരുന്നതുകൊണ്ടും വിജിലന്‍സിനെ എന്റെ വീട്ടില്‍ ഞാന്‍ പ്രതിക്ഷിച്ചില്ല.
ഒരുപാട് നന്ദിയുണ്ട്. കുടുംബത്തോട്, കൂടെ നിന്നവരോട്, ഓണാഘോഷം വരെ ഉപേക്ഷിച്ച് പിന്തുണച്ച കഞ്ഞിരപ്പള്ളി ഹോസ്പിറ്റലിലെ എല്ലാ ജീവനക്കാര്‍ക്കും, പ്രാര്‍ത്ഥിച്ചവര്‍ക്കും, വഴിപാട് ചെയ്തവര്‍ക്കും, പിന്തുണച്ച എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും, നല്ലവരായ നാട്ടുകാര്‍ക്കും

Exit mobile version