കോഴിക്കോട്: തെരുവുനായ്ക്കളെ വ്യാപകമായി നശിപ്പിച്ചപ്പോഴാണ് സൂറത്തില്‍ പ്ലേഗ് ഉണ്ടായതെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്. തെരുവുനായ വിഷയത്തില്‍
പ്രതികരിക്കുകയായിരുന്നു മേയര്‍.
”നായകളെ കൊന്നുകളയുകയല്ല പരിഹാരം. സൂറത്തില്‍ പ്ലേഗ് ഉണ്ടായത് തെരുവുനായ്ക്കളെ കണ്ടമാനം നശിപ്പിച്ചപ്പോഴാ ണ്. അവരും അവരുടേതായ കര്‍ത്തവ്യങ്ങള്‍ ലോകത്ത് ചെയ്യുന്നുണ്ട്. നമ്മള്‍ അത് അറിയുന്നില്ല എന്നു മാത്രമേയുള്ളൂ..”-മേയര്‍ മീഡിയ വണ്ണിനോട് പറഞ്ഞു.
Read Also: തെരുവുനായകള്‍ കൂട്ടത്തോടെ ചത്തനിലയില്‍: പ്രതിഷേധിച്ച് മൃഗസ്‌നേഹികള്‍
സമാധാനപരമായി നായ്ക്കളും മനുഷ്യരും ഒരുമിച്ചുകഴിയണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഈ ഭൂമിയിലെ മനുഷ്യന്റെ ഏറ്റവും അടുത്ത മൃഗവും സ്നേഹിതരുമാണ് നായ്ക്കള്‍. ആ രീതിയില്‍ അവയെ പരിപാലിക്കാന്‍ നമുക്ക് കഴിയണം. നമ്മളും അവരും ഒരുമിച്ച് ഈ ഭൂമിയില്‍ ജീവിക്കുന്ന അവസ്ഥയിലേക്ക് വരാന്‍ നമ്മള്‍ ശ്രമിക്കണം.
അവയോടുള്ള അകാരണമായ ഭീതിയില്‍ നിന്ന് അവയെ സ്നേഹിച്ച് സൗമ്യരാക്കാന്‍ നമുക്ക് സാധിക്കണമെന്നാണ് ഈ അവസ്ഥയില്‍ എല്ലാവരോടും പറയാനുള്ളത്. അങ്ങനെ ചെയ്യാതിരിക്കുമ്പോഴാണ് മറ്റു മാര്‍ഗങ്ങള്‍ ആലോചിക്കേണ്ടിവരുന്നതെന്നും ബീന ഫിലിപ്പ് പറഞ്ഞു.