ഇടുക്കി: ഇടുക്കി നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. മറ്റ് വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു.
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ചാക്കോച്ചി വളവിവിലാണ് അപകടമുണ്ടായത്. . അപകടത്തില്‍ ഒരാള്‍ മരിച്ചു. അടിമാലി കുളമാങ്കുഴ സ്വദേശി സജീവ് ആണ് മരിച്ചത്. മൂന്നാർ- എറണാകുളം ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ നേര്യമംഗലം, കോതമംഗലം ആശുപത്രികളിലേക്ക് മാറ്റി.പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് നടത്തുന്ന രക്ഷാപ്രവർത്തനം തുടരുകയാണ് .