ഏനാത്ത്: കെയുആര്‍ടിസി ലോഫ്‌ലോര്‍ ബസിലെ സുരക്ഷാ ചുറ്റിക സഹായകമായി. കഴിഞ്ഞദിവസം പുതുശ്ശേരിഭാഗം ജംക്ഷനില്‍ കാറുമായി കൂട്ടിയിടിച്ച ബസിന്റെ ചില്ല് ചുറ്റിക ഉപയോഗിച്ച് തകര്‍ത്താണ് യാത്രക്കാരെ പുറത്തെത്തിച്ചത്. മുന്‍ ഭാഗത്തെ പ്രധാന വാതിലുള്ള വശം ചേര്‍ന്ന് ഞെരുങ്ങിമര്‍ന്നാണ് ബസ് മതിലില്‍ ഇടിച്ചു നിന്നത്. ബസില്‍ നിന്ന് പുക ഉയര്‍ന്നതോടെ പരിഭ്രാന്തരായ നാട്ടുകാരാണ് രകാഷാപ്രവര്‍ത്തനം നടത്തിയത്.
പുതിയ ബസുകളില്‍ ഇത്തരത്തിലുള്ള എമര്‍ജന്‍സി വാതിലുകള്‍ സ്ഥാപിച്ചിട്ടുണ്ട് കൂടെ ചുറ്റികയും. സാധാരണ പുറത്തേക്കു തുറക്കുന്ന ജനലുകള്‍ ഉണ്ടെങ്കിലും ജനലുകള്‍ കാലക്രമേണ പ്രവര്‍ത്തിക്കാതാകുന്നതിനാല്‍ ചില്ലു പൊട്ടിച്ചു പുറത്തേക്കിറങ്ങാന്‍ കഴിയുന്ന തരത്തിലുള്ള ജനലുകളും വാതിലുകളുമാണ് ഇത്തരം ബസുകളില്‍ നിയമാനുസരണം സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ പലര്‍ക്കും ഇതേകുറിച്ചൊന്നും അറിയില്ല. ആരും പറഞ്ഞുകൊടുക്കാറുമില്ല.
പ്രത്യേക സുരക്ഷാ സംവിധാനമുള്ള എസി ലോ ഫ്‌ലോര്‍ ബസുകള്‍ അപകടത്തില്‍പ്പെടുന്നതും വിരളമാണ്. അപകടങ്ങള്‍ പതിവാകുന്ന ഏനാത്തിനും വടക്കടത്തുകാവിനുമിടയില്‍ ആദ്യമായാണ് എസി ലോ ഫ്‌ലോര്‍ ബസ് അപകടത്തില്‍പ്പെടുന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
Discussion about this post