പാലക്കാട്: വീടിന്റെ ചുമര്‍ ഇടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. കോങ്ങാട് കുണ്ടുവംപാടത്ത് ആണ് സംഭവം. കുന്നത്ത് വീട്ടില്‍ മല്ലികയാണ് മരിച്ചത്. കനത്ത മഴയില്‍ വീടിന്റെ ചുമര്‍ തകര്‍ന്ന് വീഴുകയായിരുന്നു.
വീടിടിഞ്ഞ് പരിക്കേറ്റ ഭര്‍ത്താവ് വിനോദ് കുമാറിന് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം വീട്ടിലേക്ക് കൊണ്ടുവന്നു. പുതിയ വീട് കെട്ടുന്നതിന്റെ ഭാഗമായി വീട് ഭാഗികമായി പൊളിച്ചതാണ് അപകടത്തിന് കാരണമായത്.
പൊളിച്ച പഴയ വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ള കിടപ്പ് മുറിയുടെ ചുമരാണ് തകര്‍ന്നത്. അപകട സമയത്ത് മക്കള്‍ മറ്റൊരു മുറിയിലായിരുന്നു എന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.
Discussion about this post