അന്നമനട: മൂന്നുമാസം മുമ്പ് കളവുപോയ സൈക്കിൾ സ്വന്തം നിലയിൽ അന്വേഷിച്ചു കണ്ടെത്തി ഞെട്ടിച്ചിരിക്കുകയാണ് പ്ലസ് വൺ വിദ്യാർഥിയായ സുദേവ്. പാലിശ്ശേരി സ്‌കൂളിലെ വിദ്യാർഥിയാണ്. സൈക്കിളിനു രൂപ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും ഇത് തന്റെ കാണാതെ പോയ സൈക്കിൾ ആണെന്ന് സുദേവ് ഉറപ്പിക്കുകയായിരുന്നു.
മദ്യ വില്‍പനയില്‍ ഒന്നാം സ്ഥാനം; കൊല്ലത്തെ ബെവ്‌കോ ഔട്ട്‌ലെറ്റിന് മുന്നില്‍ കേക്ക് മുറിച്ച് ആഘോഷം!
ഈ ഊഹം തെറ്റായിരുന്നില്ല. ഒടുവിൽ തന്റെ സൈക്കിൾ കണ്ടെത്തിയ സന്തോഷത്തിലാണ് സുദേവ്. സഹോദരങ്ങളായ സൂര്യദേവും ശ്രദ്ധദേവും സുദേവിനൊപ്പം കൂടെ കൂടിയിരുന്നു. ആദ്യം വഴിയിലൂടെ കടന്നുപോകുന്ന സൈക്കിളുകൾ ശ്രദ്ധിക്കുകയായിരുന്നു ഇവർ. ഈ പ്രതീക്ഷ തെറ്റിയില്ല, ഇടക്ക് തന്റെ സൈക്കിളിനോട് സാമ്യമുള്ള ഒരെണ്ണവുമായി അന്നമനടയിലൂടെ ഒരു കൗമാരക്കാരൻ വരുന്നത് ശ്രദ്ധയിൽപെട്ടു. തന്റെ സൈക്കിളിലില്ലാത്ത പലതും കണ്ടതോടെ ആദ്യമൊന്ന് ശങ്കിച്ചു നിന്നു.
ഒടുവിൽ പയ്യന്റെ കൈയിൽ നിന്ന് സൈക്കിൾ വാങ്ങി ചവിട്ടിനോക്കി. അതോടെ അത് തന്റെ കാണാതെ പോയ സൈക്കിൾ ആണെന്ന് സുദേവ് ഉറപ്പിക്കുകയും ചെയ്തു. ശേഷം, കൗമാരക്കാരന് സൈക്കിൾ ലഭിച്ചതെങ്ങനെയെന്ന് മനസ്സിലാക്കി വെണ്ണൂരിലുള്ള വ്യക്തിയുടെ അടുത്തെത്തി. രണ്ടുമാസം മുമ്പ് പഴയ സാധനങ്ങൾ വാങ്ങി വിൽക്കുന്ന കടയിൽനിന്ന് ലഭിച്ചതാണെന്ന് ഈ അന്വേഷണത്തിൽ നിന്നും മനസ്സിലായി.
ഇതോടെ സുദേവും കൂട്ടരും ആ കടയിലെത്തി അന്വേഷിച്ചു. പേരോ മേൽവിലാസമോ അറിയാത്ത ഒരാളാണ് സൈക്കിൾ വിൽപ്പനയ്ക്കായി കൊണ്ടുവന്നതെന്ന് കടയുടമയും പറഞ്ഞു. തുടർന്ന് അയൽവാസിയും സ്പെഷ്യൽ ബ്രാഞ്ചിൽ എ.എസ്.ഐ.യുമായ മുരുകേഷ് കടവത്തിനെ സമീപിച്ച് ഉപദേശം തേടി. അദ്ദേഹം ഇടപെട്ടതോടെ വലിയ തടസങ്ങൾ കൂടാതെ സുദേവിന് തന്റെ സൈക്കിൾ തിരികെ ലഭിച്ചു. ഇതിന്റെ സന്തോഷത്തിലാണ് സുദേവും സഹോദരങ്ങളും. സന്തോഷ് താനിക്കലിന്റെയും സരിതയുടെയും മകനാണ് സുദേവ്.
Discussion about this post