അഞ്ചുവർഷം കാത്തിരുന്ന് കിട്ടിയ കണ്മണി; നേർച്ചയ്ക്കായി പഴനിയിലേക്കുള്ള യാത്ര അവസാനിച്ചത് ദുരന്തത്തിൽ, കണ്ട് കൊതി തീരും മുൻപേ ആരവിനെ വിധി കവർന്നു

Pazhani Temple | Bignewslive

തിരുവനന്തപുരം: ചാലയിൽനിന്നുള്ള കുടുംബം പഴനി ക്ഷേത്രദർശനത്തിനുള്ള യാത്രയ്ക്കിടെ വാഹനപകടത്തിൽപ്പെട്ടത് കേരളം ഞെട്ടലോടെയാണ് കേട്ടത്. ഒരു കുരുന്നിന്റെ ഉൾപ്പടെ 3 ജീവനുകളാണ് പൊലിഞ്ഞത്. രാത്രി പത്തോടെയാണ് തിരുവനന്തപുരം കുര്യാത്തിയിൽനിന്ന് കുടുംബം യാത്രതിരിച്ചത്. രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം നടന്നത്.

സംവിധായകനിൽ നിന്ന് നായകനിലേക്ക്; കാർത്തിക് ശങ്കർ നായകനായി ‘സമം’ വരുന്നു

കുര്യാത്തി റൊട്ടിക്കടമുക്ക് പണയിൽ വീട്ടിൽ അഭിജിത്തിന്റെയും സംഗീതയുടെയും മകൻ ഒന്നര വയസ്സുകാരൻ ആരവിന്റെ മുടിമുറിക്കുന്നതിനുള്ള നേർച്ചയ്ക്കായാണ് കുടുംബം പഴനിയിലേക്കു യാത്ര തിരിച്ചത്. അപകടം കുഞ്ഞിന്റെയും രണ്ട് അമ്മൂമ്മമാരുടെയും ജീവനെടുത്തു. അപകടത്തിൽ ആരവിനൊപ്പം അഭിജിത്തിന്റെ അമ്മ ശൈലജയും സംഗീതയുടെ അമ്മ ജയയുമാണ് മരിച്ചത്.

സംഗീതയുടെ സഹോദരി ശരണ്യയുടെ മകൻ ഒമ്പതു വയസ്സുള്ള സിദ്ധാർഥ്, അഭിജിത്തിന്റെ അച്ഛൻ അശോകൻ എന്നിവർ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. അതേസമയം, യാത്ര കാറിലേക്കു മാറ്റിയത് അവസാന നിമിഷത്തിലായിരുന്നു. പഴനിയിലേക്കു തീവണ്ടിയിൽ പോകാനായിരുന്നു കുടുംബത്തിന്റെ ആദ്യ തീരുമാനം. എന്നാൽ, റിസർവേഷൻ ലഭിക്കാത്തതിനാൽ കാറിൽ യാത്ര ചെയ്യാമെന്ന് കുടുംബം തീരുമാനിക്കുകയായിരുന്നു.

അഭിജിത്തിന്റെ സുഹൃത്ത് കണ്ണനെ വാഹനമോടിക്കാനായി ഒപ്പം കൂട്ടിയിരുന്നു. പ്രണയ വിവാഹമായിരുന്നു അഭിജിത്തിന്റെയും സംഗീതയുടെയും. കുഞ്ഞുങ്ങളുണ്ടാകാൻ വൈകിയതോടെ പല നേർച്ചകളും വഴിപാടുകളും നടത്തി കിട്ടിയ കണ്മണിയായിരുന്നു ആരവ്. ഈ പൊന്നോമനയെ വിധി കവർന്നതിന്റെ ആഘാതത്തിലാണ് കുടുംബം.

Exit mobile version