ബംഗളുരു: മദ്യപിച്ച് ബസിൽ കയറിയെന്ന് ആരോപിച്ച് യാത്രക്കാരനെ ക്രൂരമായി മർദിച്ച് ബസ് കണ്ടക്ടർ. മർദിച്ചു അവശനാക്കിയ ശേഷം ബസിൽ നിന്നും ചവിട്ടി താഴെയിടുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. കർണാടകയിൽ നിന്നാണ് ഈ നടുക്കുന്ന കാഴ്ച.
തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് കോഴിക്കോട്ടെ യുവാവിന് ദാരുണമരണം
വീഡിയോ വൈറലായതോടെ കണ്ടക്ടർക്കെതിരെ നടപടി എടുത്തു. കണ്ടക്ടറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. കൂടാതെ, യാത്രക്കാരന്റെ ചികിത്സാ ചെലവുകൾ കർണാടക ആർടിസി ഏറ്റെടുത്തു. ദക്ഷിണ കന്നഡ പുത്തൂർ ഡിപ്പോയിലെ ജീവനക്കാരനാണ് ക്രൂരമായി പെരുമാറിയത്.
ಪುತ್ತೂರು : ಈಶ್ವರಮಂಗಲದಲ್ಲಿ ಕೆಎಸ್ಆರ್ಟಿಸಿ ಬಸ್ ನಿರ್ವಾಹಕನ ಅಮಾನವೀಯ ಕೃತ್ಯ.
ಪ್ರಯಾಣಿಕನಿಗೆ ಕಾಲಿನಿಂದ ಒದ್ದು ರಸ್ತೆಗೆ ತಳ್ಳಿದ ನಿರ್ವಾಹಕ. pic.twitter.com/qhpUhNohSM— ಕರುನಾಡಿನ ನೀಲಿ ನಕ್ಷತ್ರ💛❤️ (@NaadaPremiSha) September 7, 2022
മദ്യപിച്ച ശേഷം ബസിൽ യാത്രക്കാരൻ പ്രശ്നമുണ്ടാക്കിയെന്നാണ് കണ്ടക്ടർ നൽകുന്ന വിശദീകരണം. ബസിൽ നിന്നും ഇറങ്ങാൻ ഇയാൾ തയാറായില്ല. ഇതോടെയാണ് ചവിട്ടി താഴെയിട്ടതെന്നും കണ്ടക്ടർ പറയുന്നു.
വീഴ്ചയിൽ ബോധം പോയി റോഡിൽ കിടക്കുന്ന യാത്രക്കാരനെയും വിഡിയോയിൽ കാണാം. വീഴ്ചയിൽ യാത്രക്കാരന്റെ നട്ടെല്ലിന് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
Discussion about this post