നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിക്കുന്നതെന്ന് നോൺ ഹലാൽ തുഷാര; ഇവിടെ വർഗീയത പുലമ്പാൻ ആളെ ആവശ്യമില്ലെന്ന് ബിനീഷ് ബാസ്റ്റിന്റെ ക്ലാസ് മറുപടി

Bineesh Bastian | Bignewslive

ഓണാഘോഷ ഫോട്ടോ പങ്കുവെച്ച നടൻ ബിനീഷ് ബാസ്റ്റിന് നേരെ വിദ്വേഷ കമന്റ്. സംഘപരിവാർ അനുഭാവിയായ തുഷാര അജിത് എന്ന യുവതിയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നാണ് വിദ്വേഷ മന്റ് എത്തിയത്. ഓണം ക്രിസ്ത്യാനിയുടെയും മുസ്ലിമിന്റെയും ആഘോഷമല്ല, നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിക്കുന്നത് എന്നായിരുന്നു കമന്റ്.

നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിക്കുന്നത് ഇത് ക്രിസ്ത്യാനിയുടെയും മുസ്ലിമിന്റെയും ആഘോഷമല്ല? ഇന്നലെ മുസ്ലിം പെൺകുട്ടികളുടെ ഓണത്തിന്റെ പരിപാടികളിൽ ആടലും ഡാൻസും ചാട്ടവും ഒക്കെ കണ്ടപ്പോൾ ഇന്ത്യ എന്ന ഹിന്ദു രാഷ്ട്രം ഇസ്ലാമിക രാഷ്ട്രം എന്നായി പോയോ എന്നൊരു തോന്നൽ എന്ന് യുവതി കമന്റ് കുറിച്ചു.

നോൺ ഹലാൽ ഹോട്ടൽ നടത്തിപ്പിലൂടെ ശ്രദ്ധേയായണ് തുഷാര. അതേസമയം, കമന്റിന് വായടപ്പിച്ച് താരം മറുപടിയുമായി എത്തി. ഓണം മലയാളികളുടെ ദേശിയഉത്സവമാണ് ഞങ്ങൾ ആഘോഷിക്കും. ബിനിഷ് ബാസ്റ്റിനും അനസ് പാണാവള്ളിയും, സാലു കുമ്പളങ്ങിയും ഞങ്ങൾ ചങ്കുകളാണ്. ഇവിടെ വർഗീയത പുലമ്പാൻ ആളെ ആവശ്യമില്ല. വർഗീയത തുലയട്ടെ, എന്ന് ബിനീഷ് കുറിച്ചു. നിരവധി പേർക്ക് താരത്തിന് ആശംസകളുമായി എത്തി.

Exit mobile version