കോട്ടയം: രോഗബാധിതനായ ബന്ധുവിനെ ആശുപത്രിയിൽ സന്ദർശിച്ച് മടങ്ങവെ ഗൃഹനാഥൻ കുഴഞ്ഞു വീണ് മരിച്ചു. പിന്നാലെ ബന്ധുവും മരണത്തിന് കീഴടങ്ങി. മണിക്കൂറുകളുടെ വ്യത്യാസത്തിൽ കുടുംബത്തിൽ രണ്ട് മരണ വാർത്ത എത്തിയതിന്റെ ആഘാതത്തിലാണ് കുടുംബം. കേരള നാടാർ മഹാജന സംഘം കോട്ടയം ജില്ലാ സെക്രട്ടറിയും, പച്ചക്കറി മൊത്ത വ്യാപാരിയുമായ തിരുവാതുക്കൽ കൊട്ടാരത്തിൽ പറമ്പിൽ ആർ ചെല്ലയ്യൻ നാടാർ (69), ഭാര്യ ബേബിയുടെ സഹോദരൻ കോട്ടയം എസ്.എച്ച് മൗണ്ട് നീണ്ടൂർപറമ്പിൽ വീട്ടിൽ സ്റ്റാൻലി മോഹൻ (55) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്.
സുവർണ ക്ഷേത്രത്തിന് സമീപം പുകയില ചവച്ചതിന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
അണുബാധയെ തുടർന്നുള്ള ഗുരുതര രോഗം മൂലം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന ചെല്ലയ്യൻ നാടാരെ കാണാൻ ബുധനാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് കാണാൻ മോഹനൻ എത്തിയത്. തുടർന്ന് ജോലി ചെയ്യുന്ന കോടിമതയിലെ മാർക്കറ്റിലേക്ക് മടങ്ങുബോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
ഉടനടി സുഹൃത്തിന്റെ സഹായത്തോടെ കോട്ടയം ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മോഹനൻ മരണത്തിന് കീഴടങ്ങി. പിന്നാലെയാണ് വ്യാഴാഴ്ച പുലർച്ചെ രോഗം ഗുരുതരമായി ചെല്ലയ്യൻ നാടാരും മരണപ്പെട്ടത്. സ്റ്റാൻലി മോഹനന്റെ സംസ്‌കാരം ജന്മനാടായ മാർത്താഢത്ത് നടന്നു. ചെല്ലയ്യൻ നാടാരുടെ സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ നടക്കും.