കോഴിക്കോട് : തങ്ങളുടെ ആദ്യ ഓണം വ്യത്യസ്തമായി ആഘോഷിച്ച് സച്ചിൻ ദേവും ആര്യയും.ഹോം ഓഫ് ലൗവിലെ അച്ഛനമ്മമാർക്ക് ഓണക്കോടി നൽകിയും മധുരവിതരണം നടത്തി സച്ചിൻ ദേവ് എം.എൽ.എയും തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യയും.
വിവാഹക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയ സഖാവ് കെ.വി പ്രമോദേട്ടനാണ് ‘ഹോം ഓഫ് ലൗ എന്ന സ്ഥാപനത്തെ പരിചയപ്പെടുത്തുന്നതെന്ന് ആര്യ ഫെയ്സ്ബുക്കിൽ കുറിച്ചു. ഈ സ്ഥാപനവുമായി ഏറ്റവും അടുപ്പമേറിയ നിരവധി പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് യുവധാര കോട്ടൂളി.
ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് അന്തരിച്ചു
വിവാഹക്ഷണം സ്വീകരിച്ച് ഞങ്ങളുടെ വീട്ടിലെത്തിയ സഖാവ് കെ.വി പ്രമോദേട്ടനാണ് ‘ഹോം ഓഫ് ലൗ ‘ ഓൾഡ് എയ്ജ് ഹോം എന്ന സ്ഥാപനത്തെ പരിചയപ്പെടുത്തുന്നത്.ഇത്തവണത്തെ ഓണം ഞങ്ങൾ അവിടുത്തെ അച്ഛനമ്മമാരോടൊപ്പം ആഘോഷിക്കണമെന്ന് അപ്പോൾ തന്നെ തീരുമാനിച്ചു.
ഈ സ്ഥാപനവുമായി ഏറ്റവും അടുപ്പമേറിയ നിരവധി പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് യുവധാര കോട്ടൂളി. യുവധാരയുടെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ ചടങ്ങിൽവെച്ച് ഹോം ഓഫ് ലൗവിലെ അച്ഛനമ്മമാർക്ക് ഓണക്കോടിയും മധുരവും വിതരണം ചെയ്തു.
Discussion about this post