രോഗിയായ സഹോദരി ഭര്‍ത്താവിനെ സന്ദര്‍ശിച്ച് ആശുപത്രിയില്‍ നിന്നും മടങ്ങിയ വയോധികന്‍ കുഴഞ്ഞുവീണു മരിച്ചു; പിന്നാലെ സഹോദരി ഭര്‍ത്താവും മരിച്ചു

കോട്ടയം: രോഗബാധിതനായ സഹോദരീ ഭര്‍ത്താവിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മടങ്ങിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. പിന്നാലെ സഹോദരീ ഭര്‍ത്താവും മരിച്ചു. കേരള നാടാര്‍ മഹാജന സംഘം കോട്ടയം ജില്ലാ സെക്രട്ടറിയും,പച്ചക്കറി മൊത്ത വ്യാപാരിയുമായ തിരുവാതുക്കല്‍ കൊട്ടാരത്തില്‍ പറമ്പില്‍ ആര്‍ ചെല്ലയ്യന്‍ നാടാര്‍ (69),ഭാര്യ ബേബിയുടെ സഹോദരന്‍ കോട്ടയം എസ്എച്ച് മൗണ്ട് നീണ്ടൂര്‍പറമ്പില്‍ വീട്ടില്‍ സ്റ്റാന്‍ലി മോഹന്‍ (55) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്.

ഗുരുതര രോഗംമൂലമുള്ള അണുബാധയെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന ചെല്ലയ്യന്‍ നാടാരെ കാണാന്‍ ശനിയാഴ്ച്ച വൈകിട്ട് ഏഴ് മണിയോടെയാണ് മോഹനന്‍ എത്തിയത്. തുടര്‍ന്ന് ജോലി ചെയ്യുന്ന കോടിമതയിലെ മാര്‍ക്കറ്റിലേക്ക് മടങ്ങുമ്പോള്‍ ദേഹാസ്വാസ്ഥ്യം തോന്നി സുഹൃത്തിന്റെ സഹായത്തോടെ കോട്ടയം ജനറല്‍ ആശുപത്രിയിലേക്ക് എത്തികയും ചെയ്തു.

also read- തൃശ്ശൂര്‍ ജില്ലാ അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റ് വിഎം ജയകൃഷ്ണന്‍; 2021 ബാച്ചുകാരന്റെ നേട്ടത്തിന് കൈയ്യടിച്ച് കളക്ടര്‍

എന്നാല്‍ പ്രാഥമികശുശ്രൂഷ നല്‍കും മുമ്പേ തന്നെ മരണം സംഭവിച്ചു. പിന്നാലെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ രോഗം ഗുരുതരമായി ചെല്ലയ്യന്‍ നാടാരുടെയും മരണം സംഭവിച്ചത്. സ്റ്റാന്‍ലി മോഹനന്റെ സംസ്‌കാരം ജന്മനാടായ മാര്‍ത്താണ്ഡത്ത് നടന്നു. ചെല്ലയ്യന്‍ നാടാരുടെ സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പില്‍ നടക്കും.

Exit mobile version