തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയുടെ അസിസ്റ്റന്റ് കളക്ടറായി വിഎം ജയകൃഷ്ണന്‍ ചുമതലയേറ്റു. ജിുല്ലാ കളക്ടര്‍ ഹരിത ഐഎഎസ് വി എം ജയകൃഷ്ണന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി.
തിരുവനന്തപുരം സ്വദേശിയായ ജയകൃഷ്ണന്‍ 2021 സിവില്‍ സര്‍വീസ് ബാച്ചുകാരനാണ്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്ന് ബിഎസ് സി ഫിസിക്‌സില്‍ ബിരുദം നേടിയ ജയകൃഷ്ണന്‍ ഐലേണ്‍ ഐഎസ് അക്കാദമിയില്‍ നിന്നാണ് സിവില്‍ സര്‍വീസ് പരിശീലനം പൂര്‍ത്തിയാക്കിയത്.
ഡല്‍ഹിയിലുള്ള പരിശീലനത്തിലൂടെ മാത്രം ഐഎഎസ് നേടാനാകൂ എന്ന പൊതുബോധത്തെ തകര്‍ത്താണ് തിരുവനന്തപുരത്തെ ഐലേണ്‍ ഐഎഎസ് അക്കാദമിയില്‍ നിന്നും വിഎം ജയകൃഷ്ണന്‍ ഉള്‍പ്പടെ നൂറുകണക്കിന് പേര്‍ സിവില്‍ സര്‍വീസ് നേട്ടം സ്വന്തമാക്കിയത്.
റബ്ബര്‍ ബോര്‍ഡില്‍ ജീവനക്കാരന്‍ ആയിരുന്ന സി മോഹനന്‍, കെഎസ്എഫ്ഇ ജീവനക്കാരിയായിരുന്ന സി ഡി തുളസിഭായ് എന്നിവരുടെ മകനാണ് ജയകൃഷ്ണന്.
Discussion about this post