ഓണസമ്മാനമായി കല്യാണി അമ്മയ്ക്കും കുടുംബത്തിനും മുസ്ലിം ലീഗിന്റെ ബൈത്തുറഹ്‌മ; നന്മയ്ക്ക് കൈയ്യടി

മഞ്ചേരി: ഓണദിനത്തില്‍ 72 വയസ്സുള്ള പുല്‍പ്പറ്റ താളിയാരിലെ കല്യാണി അമ്മയ്ക്കും കുടുംബത്തിനും വീട് നിര്‍മ്മിച്ച് നല്‍കി മുസ്ലിം ലീഗ്. രണ്ടാംവാര്‍ഡിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പണിതുനല്‍കിയ ബൈത്തുറഹ്‌മയില്‍ പാലുകാച്ചല്‍ ഉത്രാടദിനത്തില്‍ ആയിരുന്നു.

കല്യാണിയമ്മയുടെ വീട്ടിലേക്ക് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ എത്തിയതും കുടുംബത്തിന് പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായി. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് മുനവ്വറലി തങ്ങള്‍ കാരുണ്യഭവനത്തിന്റെ താക്കോല്‍ കൈമാറിയത്.

നാലു പെണ്‍മക്കളും രോഗിയായ മകനുമാണ് കല്യാണി അമ്മയ്ക്കുള്ളത്. ഓണത്തിന്റെ ഈയൊരു സന്തോഷനാളുകളില്‍ ഇതിനേക്കാള്‍ ആഹ്ലാദവും ആത്മസംതൃപ്തിയും നല്‍കുന്ന മറ്റൊന്നില്ലെന്ന് താക്കോല്‍ദാനം നിര്‍വഹിച്ച തങ്ങള്‍ പറഞ്ഞു. 10 ലക്ഷം രൂപ ചെലവഴിച്ചാണ് 1000 ചതുരശ്രയടി വിസ്തൃതിയുള്ള വീട് പൂര്‍ത്തിയാക്കിയത്.

also read- ഒന്നിന് വില 25 ലക്ഷം രൂപ; പൂച്ചക്കുട്ടികളെ നിറമടിച്ച് കടുവക്കുഞ്ഞുങ്ങളാക്കി വില്‍ക്കാന്‍ ശ്രമം, 24കാരന്‍ പിടിയില്‍

അഡ്വ. പിവി. മനാഫ്, എ.പി. ഉണ്ണികൃഷ്ണന്‍, ഒ.പി. കുഞ്ഞാപ്പു ഹാജി, പി.സി. അബ്ദുറഹിമാന്‍, പി.ടി. അബ്ബാസ്, വി. കോമുക്കുട്ടി, ഒ.പി. നുസറീന മോള്‍, എ.എം. അബൂബക്കര്‍, റിയാസ് പുല്‍പ്പറ്റ, എം. നാണി, ടി.കെ. ബാപ്പു, ടി.പി. അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Exit mobile version