ഇടുക്കി: പൂച്ചക്കുട്ടികളെ നിറമടിച്ച് കടുവക്കുഞ്ഞുങ്ങളാണെന്ന പേരില്‍ വില്‍ക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തിരുവണ്ണാമല ആരണി സ്വദേശി പാര്‍ഥിപന്‍ (24) ആണ് പിടിയിലായത്. മറയൂരിനടുത്തുള്ള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തിലാണു സംഭവം.
കടുവക്കുഞ്ഞുങ്ങളെ വില്‍ക്കാനുണ്ടെന്ന് വാട്‌സ്ആപ്പിലൂടെയാണ് ഇയാള്‍ പരസ്യം നല്‍കിയത്. വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ആക്കുകയായിരുന്നു. മൂന്ന് കടുവക്കുഞ്ഞുങ്ങള്‍ക്ക് സ്റ്റീല്‍ പാത്രത്തില്‍ ഭക്ഷണം നല്‍കുന്ന ഫോട്ടോ സഹിതമായിരുന്നു പരസ്യം ഇയാള്‍ പരസ്യം നല്‍കിയത്.
also read: ക്ലാസിൽ വന്നില്ല, അധ്യാപകൻ വിദ്യാർത്ഥിയുടെ കാല് തല്ലിയൊടിച്ചു
കടുവക്കുഞ്ഞിന് മൂന്ന് മാസം പ്രായമാണെന്നും ഒരു കടുവക്കുഞ്ഞിന് 25 ലക്ഷം രൂപയാണ് വിലവരുമെന്നാണ് പരസ്യത്തില്‍ നല്‍കിയത്. ആവശ്യക്കാര്‍ പണം നല്‍കിയാല്‍ പത്ത് ദിവസത്തിനകം എത്തിച്ചു നല്‍കുമെന്നും ഇയാള്‍ പറഞ്ഞു. വിവരമറിഞ്ഞ വനംവകുപ്പ് പാര്‍ഥിപനെ പിടികൂടുകയായിരുന്നു.
വനംവകുപ്പ് അന്വേഷണം ആരംഭിച്ചതോടെ പാര്‍ഥിപന്‍ ഒളിവില്‍ പോവുകയായിരുന്നു. വനംവകുപ്പ് ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയെങ്കിലും കടുവക്കുഞ്ഞുങ്ങളെ കണ്ടെത്താനായിരുന്നില്ല. പിന്നീട് വെല്ലൂര്‍ ചര്‍പ്പണമേടില്‍ നിന്ന് പാര്‍ഥിപനെ അറസ്റ്റ് ചെയ്തു.