കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധിമൂലം പോപ്പുലര്‍ ഫ്രണ്ടിന്റെ തേജസ് ദിനപത്രം അച്ചടി നിര്‍ത്തി. പത്രത്തിന്റെ അവസാന കോപ്പി ഇന്ന് പുറത്തിറങ്ങി. ഇനിയില്ലയെന്ന് അദ്യപേജില്‍ പ്രിന്റ് ചെയ്തിട്ടുണ്ട്. പത്രത്തിന്റെ അച്ചടി നിര്‍ത്തിയത് മൂലം ഇരുന്നൂറോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി. അതേസമയം ഇവരില്‍ കുറച്ച് പേര്‍ക്ക് തേജസിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ ജോലി ലഭിക്കും.
ഇനിമുതല്‍ തേജസിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ മാത്രമേ ഉണ്ടാവുകയുള്ളു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്യം നല്‍കാത്തതിനാല്‍ പത്രം നടത്തിപ്പ് ബുദ്ധിമുട്ടിലായി. രണ്ട് മാസം മുമ്പ് പത്രം അടച്ചു പൂട്ടുന്ന് വിവരം മാനേജ്‌മെന്റ് ജീവനക്കാരെ അറിയിച്ചിരുന്നു. 1997ല്‍ മാസികയയായിട്ടാണ് തേജസ് ആരംഭിച്ചത്. 2006ല്‍ ദിനപത്രമായി.