കെപിസിസി പുനഃസംഘടന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ്

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കെപിസിസി പ്രസിഡന്റ് കേരള യാത്ര നടത്തുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയായി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് കെപിസിസി പുനഃസംഘടിപ്പിക്കും. രാഷ്ട്രീയകാര്യ സമതി പുനസംഘടനക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരെയാണ് ചുമതലപ്പെടുത്തിയത്.

മൂന്നുപേരും ചര്‍ച്ച നടത്തിയാകും സംസ്ഥാന ഭാരവാഹികളുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുക. ഭാരവാഹികളുടെ എണ്ണം കുറക്കാനും നേരത്തെ ധാരണയായിരുന്നു.

പുനഃസംഘടന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വേണമെന്നാണ് യോഗത്തിലുയര്‍ന്ന പൊതു നിലപാട്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കെപിസിസി പ്രസിഡന്റ് കേരള യാത്ര നടത്തുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയായി.

വനിതാ മതിലിനെതിരായ പ്രചാരണം വിജയിച്ചുവെന്നും രാഷ്ട്രീയ കാര്യ സമിതി വിലയിരുത്തി. വനിതാ മതിലുമായി ബന്ധപ്പെട്ട് പരാതിയുള്ളവര്‍ക്കായി നിയമനടപടി ഉള്‍പ്പെടെ ഏതറ്റം വരെ പോകാനും യോഗം തീരുമാനിച്ചു.

Exit mobile version