പാലക്കാട്: കൂറ്റനാട് മരണയോട്ടം നടത്തിയ ബസ് ജീവനക്കാർക്കെതിരെ പട്ടാമ്പി ജോയിന്റ് ആർടിഒയുടെ നടപടി. ആദ്യ ഘട്ടത്തിൽ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കാതിരിക്കാൻ ഇരുവരും വിശദീകരണം നൽകണം. ഏഴ് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണം എന്നാണ് നിർദേശം.
ബസ് ഉടൻ ജോയിന്റ് ആർടിഒ ഓഫീസിൽ ഹാജരാക്കണമെന്ന് ഉടമക്കും നിർദേശം നൽകിയിട്ടുണ്ട്. ബസിൽ വേഗപ്പൂട്ട് ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. സംഭവത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ഗുരുവായൂർ റൂട്ടിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കും.
കഴിഞ്ഞ ദിവസം കൂറ്റനാടിന് സമീപത്ത് വെച്ച് ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന രാജപ്രഭ എന്ന ബസ് സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സാന്ദ്ര എന്ന യുവതിയെ അപകടപ്പെടുത്താൻ ശ്രമിച്ചത്. ഇവർ ബസ് തടഞ്ഞിട്ട് പ്രതിഷേധിച്ചതോടെയാണ് സംഭവം ചർച്ചയായത്. തുടർന്നാണ് പട്ടാമ്പി ജോയിന്റ് ആർടിഒ ബസിനെതിരെ നടപടി ആരംഭിച്ചത്.
ASLO READ- കൂടെ പിറന്നിട്ടില്ല എന്നേയുള്ളൂ, ഇച്ചാക്ക എനിക്ക് വല്ല്യേട്ടനാകുന്നത്, അങ്ങനെയാണ്; മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ
മരണയോട്ടം നടത്തിയ ഈ ബസ് സ്‌കൂട്ടർ യാത്രക്കാരിയായ സാന്ദ്ര പിന്തുടർന്ന് തടഞ്ഞിട്ടത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ചാലിശ്ശേരിക്കടുത്ത് പെരുമണ്ണൂർ സ്വദേശിയാണ് സാന്ദ്ര. കഴിഞ്ഞ ദിവസം രാവിലെ സാന്ദ്ര റോഡിലൂടെ പോകുമ്പോഴാണ് പുറകിൽ നിന്ന് വന്ന ബസ് ഇടിച്ചിടാൻ ശ്രമിച്ചത്.