തിരുവനന്തപുരം: ആറ്റിങ്ങല്‍ മണ്ഡലം പിടിക്കാനൊരുങ്ങി യുഡിഎഫ്. ഇതിന്റെ ഭാഗമായി അടൂര്‍ പ്രകാശ് എംഎല്‍എയെ കളത്തിലിറക്കാനാണ് തീരുമാനം. തുടര്‍ച്ചയായ തോല്‍വി ഇനി ആവര്‍ത്തിക്കാതിരിക്കാനാണ് പുതിയ നീക്കം എന്നാണ് യുഡിഎഫ് വ്യക്തമാക്കുന്നത്. എന്നാല്‍ പാര്‍ട്ടി, മല്‍സരിക്കാന്‍ പറഞ്ഞാല്‍ അനുസരിക്കുമെന്ന് അടൂര്‍ പ്രകാശ് പറയുന്നത്. അതേസമയം കഴിഞ്ഞ ഇരുപത്തിയേഴ് വര്‍ഷമായി മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ച സിപിഎം എ സമ്പത്ത് എംഎല്‍എയെ മാറ്റി പരീക്ഷിക്കുമോയെന്നതാണ് എല്‍ഡിഎഫിലെ ആകാംക്ഷ.
2014ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 69378 വോട്ടുകള്‍ക്കായിരുന്നു ബിന്ദുകൃഷ്ണയുടെ പരാജയം. അവിടെയാണ് അടൂര്‍ പ്രകാശെന്ന സിറ്റിങ് എംഎല്‍എയെ പരീക്ഷിക്കാന്‍ യുഡിഎഫ് ആലോചിക്കുന്നത്. 1989ല്‍ തലേക്കുന്നില്‍ ബഷീറാണ് മണ്ഡലത്തില്‍ നിന്ന് ജയിച്ച ഏറ്റവും ഒടുവിലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇക്കുറി എ സമ്പത്തും സമ്പത്തിന് എതിരാളിയായി അടൂര്‍ പ്രകാശും വന്നാല്‍ ആറ്റിങ്ങലില്‍ പോരാട്ടം കടുത്തതാകും.