തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് മൂന്നുമാസം പിന്നിടുന്നടതിനിടെ വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആലപ്പുഴ സ്വദേശിനി നിഖിത (26) ആണ് കൊല്ലപ്പെട്ടത്.
ഭര്‍ത്താവ് അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. നിലവിളക്ക് കൊണ്ടാണ് തലയ്ക്കടിച്ചതെന്ന് പ്രാഥമിക നിഗമനം. അനീഷിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പോലീസ് പറയുന്നു.
പുലര്‍ച്ചെ നിഖിലയുടെ നിലവിളി കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെയാണ് ആക്രമണം അറിഞ്ഞത്. തലയ്ക്ക് അടിയേറ്റ് കിടക്കുന്ന നിഖിലയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശിയാണ് നിഖില. ജൂലൈ 8 നായിരുന്നു ഇവരുടെ വിവാഹം.
Discussion about this post