കൊല്ലം:വിവാഹത്തലേന്ന് : കൊല്ലത്ത് ‘തല്ലുമാല’ ദീർഘനാളത്തെ പ്രണയത്തിന് ശേഷം വിവാഹമുറപ്പിച്ച യുവതിയും യുവാവും വിവാഹത്തലേന്ന് വഴക്കിട്ടു പിരിഞ്ഞു. തുടര്ന്ന് ബന്ധുക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വരന്റെ പിതാവിന് പരിക്കേറ്റു.
നാവായിക്കുളം വെട്ടിയറ സ്വദേശിയായ യുവാവും പാരിപ്പള്ളി കിഴക്കനേല സ്വദേശിനിയായ യുവതിയും തമ്മിൽ ഞായറാഴ്ച പാരിപ്പള്ളിയിലെ സ്വകാര്യ ഓഡിറ്റോറിയത്തിൽ നടക്കാനിരുന്ന വിവാഹമാണ് തർക്കംമൂലം മുടങ്ങിയത്.
ദീര്ഘകാലമായുള്ള പ്രണയത്തെ യുവതിയുടെ വീട്ടുകാർ എതിർത്തെങ്കിലും ഒൻപതുമാസംമുമ്പ് ഇരുവീട്ടുകാരുടെയും സമ്മതപ്രകാരം വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനുശേഷം വിദേശത്തു പോയ യുവാവ് വിവാഹത്തിനായാണ് നാട്ടിലെത്തിയത്.
കല്ല്യാണം മുടക്കികൾ ജാഗ്രതൈ, വീട്ടിൽ കയറി തല്ലുമെന്ന ബോർഡുമായി നാട്ടുകാർ
ഇക്കഴിഞ്ഞ വെള്ളിയാഴ്ച മെഹന്തി ഇടൽ ചടങ്ങിനായി വീട്ടിലെത്തിയ യുവാവുമായി യുവതി തർക്കത്തിലായി. മധ്യസ്ഥശ്രമവുമായി ഇരുവീട്ടുകാരും കിഴക്കനേലയിലെ ബന്ധുവീട്ടിൽ ഒത്തുകൂടി ചർച്ചനടത്തിവരവേയാണ് സംഘർഷമുണ്ടായത്.
സംഘർഷത്തിൽ യുവാവിന്റെ പിതാവിന് പരിക്കേറ്റു. ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും അവിടെനിന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവീട്ടുകാരുടെയും പരാതിയിൽ പാരിപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Discussion about this post