ചേര്‍ത്തല: മൃതദേഹങ്ങള്‍ മണ്ണില്‍ അലിഞ്ഞുചേരാത്തതിനാല് ശവപ്പെട്ടി ഒഴിവാക്കി ലത്തീന്‍സഭയുടെ കീഴിലുള്ള പള്ളി. മൃതദേഹം നേരിട്ട് മണ്ണില്‍ സംസ്കരിക്കുന്ന രീതി നടപ്പിലാക്കാനൊരുങ്ങുകയാണ് കൊച്ചി രൂപതയിലെ അര്‍ത്തുങ്കല്‍ സെയ്ന്റ് ജോര്‍ജ് പള്ളി.
ഇത്തരത്തില്‍ ശവസംസ്കാരം നടക്കുന്നത് കേരളത്തില്‍ തന്നെ ആദ്യമായാണെന്ന് പള്ളി അധികൃതര്‍ പറയുന്നു. വിവിധ തലങ്ങളില്‍ ഒരു വര്‍ഷത്തോളമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പുതിയ രീതിക്ക് തുടക്കം കുറിച്ചത്. പ്ലാസ്റ്റിക്ക് ആവരണവും അഴുകാത്ത വസ്തുക്കളുമുള്ള ശവപ്പെട്ടിയിലടക്കുന്ന മൃതദേഹം മണ്ണോടു ചേര്‍ന്നിരുന്നില്ല.
വര്‍ഷങ്ങള്‍ കഴിഞ്ഞാലും ജീര്ണ്ണിക്കാതെയിരിക്കും. ഇ്ത് മനസ്സിലാക്കിയാണ് പുതിയ രീതിക്ക് തുടക്കം കുറിച്ചത്. പഴയ യഹൂദ രീതിയില്‍ കച്ചയില്‍ പൊതിഞ്ഞ് മൃതദേഹം സംസ്കരിക്കുന്ന രീതിയാണ് പള്ളിയില്‍ നടപ്പിലാക്കുന്നത്.ചുള്ളിക്കല്‍ ഫിലോമിന പീറ്ററുടെ സംസ്കാരമാണ് ആദ്യമായി ഈ രീതിയില്‍ നടത്തിയത്.
also read: ജോലി ഒഴിവാക്കി ഓണാഘോഷം സമ്മതിച്ചില്ല; ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധം
പള്ളി സ്ഥിതിചെയ്യുന്ന തീരദേശമണ്ണിലെ ഉപ്പിന്റെ അംശം മൃതദേഹം ജീര്‍ണിക്കുന്നതു വൈകിക്കാറുണ്ട്. ഈ സാഹചര്യത്തില്‍ വികാരി ഫാ ജോണ്സണ് തൗണ്ടയിലാണ് പുതിയ ആശയത്തിനു രൂപം കൊടുത്തത്. ഇതുമായി ബ്ന്ധപ്പെട്ട് അര്‍ത്തുങ്കല്‍ ഇടവകയിലെ 949 കുടുംബങ്ങളുടെയും അഭിപ്രായം തേടിയിരുന്നു.
also read: ദളിത് വിദ്യാര്‍ത്ഥികള്‍ വിളമ്പിയ ഭക്ഷണം വലിച്ചെറിയാന്‍ പറഞ്ഞു; സ്കൂള്‍ പാചകക്കാരന് അറസ്റ്റില്‍
33 കുടുംബയൂണിറ്റിലും ചര്‍ച്ച ചെയ്ത് ആശങ്ക പരിഹരിച്ചാണ് പുതിയ രീതി നടപ്പാക്കിയത്. പാസ്റ്ററല്‍ കൗണ്‍സിലിന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. പള്ളിയില്‍ നിന്നും നല്കുന്ന സ്റ്റീല്‍ പെട്ടിയില്‍ മൃതദേഹങ്ങള്‍ പള്ളിയിലെത്തിക്കും. ശേഷം സെമിത്തേരിയില്‍ കുഴിവെട്ടി അതില്‍ തുണി വിരിച്ച് പൂക്കള്‍ വിതറിയാണ് തുണിയില്‍ പൊതിഞ്ഞ മൃതദേഹം അടക്കുക.
പ്രകൃതിയോടിണങ്ങുന്നത് എന്നതിലുപരിയായി ഈ മാറ്റത്തിലൂടെ ചെലവ് കുറയ്ക്കാന്‍ കഴിയുമെന്നതും പ്രധാനപ്പെട്ട കാര്യമാണ്. വന്‍തുക മുടക്കിയാണ് ആളുകള്‍ ശവപ്പെട്ടികള്‍ വാങ്ങുന്നത്.