അയ്യപ്പജ്യോതിയെ ന്യായീകരിച്ച് കുറിപ്പ്.! രണ്ട് സിവില്‍ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: കഴിഞ്ഞദിവസം സംസ്ഥാനത്ത് നടന്ന അയ്യപ്പജ്യോതിയെ ന്യായീകരിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട രണ്ട് സിവില്‍ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. പമ്പ സ്റ്റേഷനിലെ റെജിന്‍, കോന്നി സ്റ്റേഷനിലെ രാഹുല്‍ ജി നാഥ് എന്നിവര്‍ക്കെതിരായാണ ജില്ലാ പോലീസ് മേധാവിയുടെ നടപടി. ഇവരില്‍ റെജിന്‍ അയ്യപ്പജ്യോതി തെളിയിക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. നട അടച്ച ശേഷം തീര്‍ത്ഥാടകരെ പതിനെട്ടാംപടി കയറാന്‍ അനുവദിക്കാതെ പോലീസിന്റെ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തതാണ് രാഹുലിന്റെ പേരിലുള്ള കുറ്റം.

സര്‍ക്കാരിന്റെ നയങ്ങളെ കളിയാക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന പോസ്റ്റുകളിട്ടത് അച്ചടക്കലംഘനമാണെന്ന സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്.

എന്നാല്‍ ഇരുവരും ആരോപണവുമായി രംഗത്തെിയിരിക്കുകയാണ്. തങ്ങളോട് പറയാതെയാണ് ഈ നടപടി. മാത്രമല്ല പ്രളയസമയത്ത് ഇരുവരും സാലറി ചാലഞ്ചില്‍ പങ്കെടുത്തിരുന്നില്ല ഇതിനുള്ള പകവീട്ടലാണ് ഈ നടപടി എന്നും ഇവര്‍ പറയുന്നു.

Exit mobile version