മാരാരിക്കുളം: വീട്ടുകാരോടു പിണങ്ങി രാത്രി തന്നെ സൈക്കിളുമായി വീടുവിട്ടിറങ്ങിയ പത്താംക്ലാസുകാരൻ അജ്ഞാതന്റെ വാക്കുകൾ കേട്ട് വീട്ടിലേക്ക് മടങ്ങി. കഞ്ഞിക്കുഴി സ്വദേശിയായ 14 കാരനെയാണ് ആലപ്പുഴ നഗരത്തിൽ അജ്ഞാതനായ വ്യക്തി ഉപദേശിച്ചു വീട്ടിലേക്കുവിട്ടത്.
ബുധനാഴ്ച മോഡൽ പരീക്ഷയ്ക്കു തയ്യാറാകാതെ ഫോണിൽകളിച്ചതിനു ശകാരിച്ചപ്പോൾ വീട്ടിൽനിന്ന വേഷത്തിൽ ചെരിപ്പുപോലും ഇടാതെ സൈക്കിൾ എടുത്ത് രാത്രി 8 മണിയോടെ ഇറങ്ങി തിരിക്കുകയായിരുന്നു. കുട്ടി ഇറങ്ങിയതിന് പിന്നാലെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും എല്ലായിടത്തും അന്വേഷിച്ചുവെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല.
‘കുഞ്ഞുങ്ങളെ ഞാന്‍ നാളെ വരും, ഓണസദ്യ കഴിയ്ക്കാന്‍’: കത്തയച്ച കുട്ടികൂട്ടുകാരോട് മന്ത്രി അപ്പൂപ്പന്‍
ഈ സമയം, കുട്ടി സൈക്കിൾചവിട്ടി കുട്ടി ആലപ്പുഴ ബോട്ട്‌ജെട്ടിയിലെത്തി. രാത്രി ആളൊഴിഞ്ഞ പുരവഞ്ചിയിൽ കിടന്നുറങ്ങി. രാവിലെ വീണ്ടും യാത്ര തുടരാനായി ബോട്ടുജെട്ടിക്കു സമീപത്തു റോഡിലൂടെ നടക്കുകയായിരുന്ന വ്യക്തിയോടു വഴിതിരക്കി. അദ്ദേഹം ചോദിച്ചപ്പോൾ വിദ്യാർഥി വീടുവിട്ട കാര്യംപറഞ്ഞു.
ശേഷം,ഭക്ഷണം വാങ്ങിനൽകിയശേഷം, കാണാതായപ്പോൾ വീട്ടുകാർക്കുണ്ടാകുന്ന പ്രയാസം വിശദീകരിച്ചുനടത്തിയ ഉപദേശം ഉൾക്കൊണ്ട് കുട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ ദേശീയപാതയിലൂടെ വരുന്നവഴി മാരാരിക്കുളം കളിത്തട്ടിനുസമീപം സൈക്കിളിനുപിന്നിൽ വീട്ടമ്മയുടെ സ്‌കൂട്ടറിടിച്ചു. പരിക്കേറ്റില്ലെങ്കിലും സൈക്കിൾ തകരാറിലായി. സൈക്കിൾ നന്നാക്കാൻ അവർ 500 രൂപയും നൽകുകയും ചെയ്തു.
കഞ്ഞിക്കുഴിയിലെത്തി സൈക്കിൾനന്നാക്കാൻ വർക്ക്‌ഷോപ്പിൽ എത്തി. വർക്ക്‌ഷോപ്പുടമയുടെ ഫോണിൽ അമ്മയുടെ അച്ഛനെ വിളിച്ചു. പിന്നീട് അമ്മയുടെ വീട്ടിലേക്കുചെന്നു. പോലീസ് സ്റ്റേഷനിലെത്തിച്ച വിദ്യാർഥിയെ പോലീസുകാരും ഉപദേശിച്ചാണ് സുരക്ഷിതമായി വിട്ടത്.
Discussion about this post