പാലക്കാട്: 15 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ 90 കാരനെ കോടതി ശിക്ഷിച്ചു. മൂന്ന് വർഷം തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. കരിമ്പസ്വദേശി പരുക്കൻ ചോലച്ചിറയിൽവീട്ടിൽ കോര കുര്യനാണ് പട്ടാമ്പി പോക്സോ അതിവേഗകോടതി ശിക്ഷവിധിച്ചത്.
2020ലാണ് കേസിനാസ്പദ സംഭവം നടന്നത്. കല്ലടിക്കോട് പോലീസാണ് കേസന്വേഷിച്ചത്. എട്ടു രേഖകൾ ഹാജരാക്കി. കേസ് രജിസ്റ്റർചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ എസ്.ഐ. ആയിരുന്ന ലീല ഗോപനാണ്. കേസിൽ ഒമ്പത് സാക്ഷികളെ വിസ്തരിച്ചു.