കോട്ടയം: പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക മേരി റോയ് (89) അന്തരിച്ചു. സ്ത്രീപക്ഷ പോരാട്ടങ്ങളുടെ മുന്നണിപ്പടയാളിയും വിദ്യാഭ്യാസ വിദഗ്ധയുമായിരുന്നു മേരി റോയ്.
ക്രിസ്ത്യന്‍ പിന്തുടര്ച്ചാവകാശ നിയമത്തില്‍ ചരിത്രംകുറിച്ച മാറ്റത്തിന് ഇടയാക്കിയ നിയമയുദ്ധം നടത്തിയത് മേരി റോയിയാണ്. പിതൃസ്വത്തില് പെണ്മക്കള്ക്കും തുല്യാവകാശം ഉറപ്പുവരുത്തിയത് മേരി റോയിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ഫലമാണ്.
പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്. സംസ്കാരം നാളെ രാവിലെ 11 ന് പള്ളിക്കൂടം സ്കൂളിനോട് ചേര്‍ന്ന വീട്ടുവളപ്പില്‍ വെച്ച് നടക്കും. മൃതദേഹം ഇന്ന് വൈകിട്ട് മൂന്ന് മണി മുതല്‍ നാളെ രാ
1984 ല്‍ കേരളത്തില്‍ ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് പിന്തുടര്ച്ചാവകാശമിവിലെ 10 മണി വരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.
ല്ലാത്തതിനെ ചോദ്യം ചെയ്ത് ഒറ്റയ്ക്കാണ് മേരി റോയ് നിയമയുദ്ധം ആരംഭിച്ചത്. 1986 – വില്പത്രം എഴുതി വെക്കാതെ മരിക്കുന്ന പിതാവിന്റെ സ്വത്തില്‍ ആണ് മക്കള്‍ക്കും പെണ്മക്കള്ക്കും തുല്യാവകാശമെന്നായിരുന്നു ആ കേസില്‍ സുപ്രീംകോടതിയുടെ ചരിത്ര വിധി.
എന്നാല്‍ വിധി പ്രകാരം സ്വത്തവകാശം സ്ഥാപിച്ച് കിട്ടാന്‍ മേരി റോയ് വീണ്ടും നിയമപോരാട്ടം നടത്തി. ഒടുവില്‍, 2002ല്‍ മേരി റോയിയുടെ 70ആം വയസിലാണ് പൈതൃക സ്വത്തിന്റെ ആറിലൊന്ന് അവകാശം അംഗീകരിച്ചു കൊണ്ടുള്ള ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി വന്നത്. എന്നാല്‍ ഈ സ്വത്ത് മക്കള്‍ വേണ്ടെന്ന് പറഞ്ഞതോടെ തിരികെ സഹോദരന് തന്നെ മേരി നല്കി. സഹോദരനുമായുള്ള പിണക്കവും അവസാനിപ്പിച്ചു. ഈ പോരാട്ടം തന്നെയാണ് തന്റെ സ്വത്തെന്ന് മേരി റോയ് തെളിയിച്ചു.
1967ല്‍ കോട്ടയത്ത് സ്ഥാപിച്ച കോര്‍പസ് ക്രിസ്റ്റി എന്ന സ്കൂളാണ് പിന്നീട് പള്ളിക്കൂടം എന്ന് അറിയപ്പെട്ടത്. പള്ളിക്കൂടം സ്കൂളിലൂടെ സാമ്പ്രദായിക മാതൃകകളെ പിന്തുടരാത്ത സ്കൂള്‍ അന്തരീക്ഷവും പഠനസമ്പ്രദായവുമാണ് മേരി റോയ് നടപ്പിലാക്കിയത്. 1933ല്‍ കോട്ടയം അയ്മനത്തായിരുന്നു മേരി റോയ്യുടെ ജനനം. ഡല്‍ഹി ജീസസ് മേരി കോണ്‍വെന്റിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ചെന്നൈ ക്വീന്‍ മേരീസ് കോളേജില്‍ നിന്ന് ബിരുദം നേടി.
കൊല്‍ക്കത്തയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ബംഗാളിയായ രാജീബ് റോയ്യെ പരിചയപ്പെടുന്നത്. കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ മൂലം കുട്ടികളുമായി ഊട്ടിയിലെ പിതാവിന്റെ വീട്ടിലെത്തി താമസമാരംഭിച്ചു. ഈ വീടിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളായിരുന്നു മേരിയെ കോടതിയിലെത്തിച്ചത്.
Discussion about this post