നാഗ്പൂര്‍ : ശബരിമലയിലെയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധി നടപ്പാക്കുളള സര്‍ക്കാര്‍ ശ്രമം സമൂഹത്തില്‍ അശാന്തിയും അസ്വസ്ഥതയും ഉണ്ടാക്കിയെന്ന് ആര്‍എസ്എസ് സര് സംഘചാലക് ഡോ മോഹന്‍ ഭാഗവത് ആരോപിച്ചു.
സമത്വം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ സമൂഹത്തില്‍ അശാന്തി ഉണ്ടാക്കുന്നത് ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരില്‍ വിജയദശമിയോടനുബന്ധിച്ച് സ്വയംസേവകര്‍ക്ക് നല്കിയ സന്ദേശത്തിലാണ് അദ്ദേഹം ശബരിമല വിഷയത്തിലുളള അഭിപ്രായം പറഞ്ഞത്.
വര്‍ഷങ്ങളായി ശബരിമലയില്‍ തുടര്‍ന്ന് വരുന്ന ആചാര അനുഷ്ഠാനങ്ങള്‍ പാലിക്കാനും അനുഷ്ഠിക്കാനും അനുവര്‍ത്തിക്കാനും ഞങ്ങള്‍ തയ്യാറാണ് എന്നു പറയുന്ന ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളുടെയും വിശ്വാസം കണക്കിലെടുക്കാതെയാണ് കോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം രാജ്യത്തെ മുഴുവന്‍ ക്ഷേത്രങ്ങളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നായിരുന്നു നേരത്തെ ആര്‍എസ്എസ് നിലപാട്. ശബരിമല സ്ത്രീപ്രവേശനത്തെയും ആദ്യ ഘട്ടത്തില്‍ ആര്‍എസ്എസ് പിന്തുണച്ചിരുന്നു. എന്നാല്‍ ഇന്ന് മലക്കംമറിഞ്ഞിരിക്കുകയാണ് ആര്‍എസ്എസ്.
Discussion about this post