ഞാൻ എടുത്ത് കൊണ്ട് നടന്ന മകൻ, പഠിക്കാൻ അതിമിടുക്കൻ, ഇന്ന് ലഹരിക്ക് അടിമ; തൊണ്ടയിടറി അനുഭവം വിവരിച്ച് സതീശൻ

VD Satheesan | Bignewslive

തിരുവനന്തപുരം: ലഹരിക്കെതിരെ നടപടിയാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടിസ് അവതരണ വേളയിൽ തൊണ്ടയിടറി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ‘എന്റെ മടിയിൽ വളർന്ന കുട്ടിയായിരുന്നു; ഇപ്പോൾ ലഹരിവിമോചന കേന്ദ്രത്തിൽ രണ്ടാംതവണ പ്രവേശിപ്പിച്ചിരിക്കുകയാണ്’ അദ്ദേഹം പറഞ്ഞു.

സ്‌നേഹോപഹാരങ്ങൾ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകാം; വിവാഹക്ഷണവുമായി ആര്യയും സച്ചിനും

ഏറ്റവും അടുത്ത ഒരു സുഹൃത്തിന്റെ മകനാണ്. എടുത്തുകൊണ്ടു നടന്നിട്ടുണ്ട്. പഠിക്കാൻ അതിമിടുക്കൻ. പ്രമുഖ എൻജിനീയറിങ് കോളജിൽ പഠനം പൂർത്തിയാക്കി. എന്നാൽ, ഇന്നു ലഹരിക്ക് അടിമയാണ്. രണ്ടാംതവണ ലഹരിവിമോചന കേന്ദ്രത്തിലാക്കി. അവൻ മിടുക്കനായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലും പ്രാർഥനയിലുമാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

കേരളത്തിലെ യുവത ഇന്ന് ലഹരിക്ക് അടിമപ്പെട്ട് കിടക്കുകയാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ ആണ് പുറത്ത് വരുന്നത്. ഈ സാഹചര്യത്തിൽ ആണ് ലഹരിക്കെതിരെ അടിയന്തിര നടപടി വേണമെന്ന ആവശ്യം ഉയരുന്നത്. അതേസമയം, കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാലയങ്ങളിലും ലഹരിവിമുക്ത ജനജാഗ്രതാ സമിതികൾ രൂപീകരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഇതിനു പിടിഎയും നാട്ടുകാരും മുൻകയ്യെടുക്കണം.

ലഹരി വിൽക്കുന്നവരും വിദ്യാർഥികളും ഇടപഴകാത്ത രീതിയിൽ സ്‌കൂളുകൾക്കു മതിലുകൾ നിർമിക്കണം. ഇതിനു വ്യാപാരിസമൂഹവും സഹകരിക്കണം. ആരാധനാലയങ്ങളിൽ എത്തുന്ന വിശ്വാസികളിൽ അതിന്റെ ചുമതലക്കാർ ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Exit mobile version