കൊളംബോ: ചാരക്കേസിൽ കുറ്റവിമുക്തയായ മാലദ്വീപ് വനിത ഫൗസിയ ഹസൻ അന്തരിച്ചു.
വാർധക്യ സഹജമായ ശ്രീലങ്കയിൽ ചികിൽസയിലിരിക്കെയാണ് മരണം. ചാരക്കേസിൽ 1994 നവംബർ മുതൽ 1997 ഡിസംബർ വരെ ജയിൽവാസം അനുഭവിച്ചിരുന്നു.
ചലച്ചിത്രനടിയായിരുന്ന ഇവർ മാലദ്വീപ് നാഷണൽ ഫിലിം സെൻസർ ബോർഡിൽ ഓഫിസറായിരുന്നു.മറിയം റഷീദ, ഫൗസിയ ഹസന്‍ എന്നീ പേരുകളാണ് ചാരക്കേസുമായി ബന്ധപ്പെട്ട് ഏറെ കോളിളക്കം സൃഷ്ടിച്ചത്. ഐ.എസ്.ആര്‍.ഒ. ചാരക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ മാലി ഫൗസിയ ഹസ്സന്റെ മൊഴി സി.ബി.ഐ. രേഖപ്പെടുത്തിയിരുന്നു.
വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മൊഴിയെടുത്തത്. സി.ബി.ഐ. അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഫൗസിയ ഹസ്സന്റെ മൊഴി രേഖപ്പെടുത്തിയത്. കേസിലെ ഏറ്റവും നിര്‍ണായകമായ രണ്ടു മൊഴികള്‍ അന്ന് ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതും ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെട്ടതുമായ മാലി വനിതകളായ മറിയം റഷീദയുടെയും ഫൗസിയ ഹസ്സന്റേതുമാണ്.