പത്തനംതിട്ട: ഹര്‍ത്താലിന്റെ മറവില്‍ നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിലക്കയ്ക്കലില്‍ പോലീസ് കണ്ട്രോള് റൂം തുറന്നു.
നേരത്തെ സന്നിധാനത്തെ പോലീസ് നടപടികള്‍ പുരോഗമിച്ചിരുന്നത് പമ്പാ പോലീസ് സ്റ്റേഷന് കേന്ദ്രീകരിച്ചായിരുന്നു. എന്നാല്‍ സംഘര്‍ഷ ഭരിതമായ പുതിയ സാഹചര്യം കണക്കിലേടുത്തും, പമ്പ സ്റ്റേഷനില്‍ മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാലുമാണ് കണ്ട്രോള് റൂം കൂടി തുറന്നിരിക്കുന്നത്.
എഡിജിപി അനില്‍കാന്ത്, ഐജി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് പമ്പയിലും നിലയ്ക്കലിലും സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ഇന്നലെ ഉണ്ടായ സംഘര്‍വും ആക്രമങ്ങളും കണക്കിലേടുത്ത് ശബരിമല പരിസരത്ത് ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post