പാലിയേക്കര ടോൾ പ്ലാസയിൽ നിരക്ക് വർധിക്കുന്നു; 10 മുതൽ 65 രൂപ വരെ കൂടും

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ സെപ്തംബർ ഒന്ന് മുതൽ ടോൾ നിരക്ക് വർധിക്കും. 10 മുതൽ 65 രൂപയുടെ വരെ വർധനവാണ് നിരക്കുകളിൽ ഉണ്ടാകുക. കാറുകൾ ഒരു ഭാഗത്തേക്ക് പോകാൻ നൽകിയിരുന്ന ടോൾ നിരക്ക് 80ൽ നിന്ന് 90 ആയി ഉയർത്തും.

ഒന്നിൽ കൂടുതൽ യാത്രകൾക്ക് 120 രൂപയായിരുന്നത് 135 രൂപയാകും. ബസുകളുടെയും ലോറികളുടെയും ടോൾ നിരക്ക് 275ൽ നിന്ന് 315 ആകും. ഒന്നിൽ കൂടുതൽ യാത്രകൾക്ക് 475 രൂപ നൽകണം. നേരത്തെ 415 രൂപയായിരുന്നു. മൾട്ടി ആക്സിൽ വാഹനങ്ങളുടേത് 445ൽ നിന്ന് 510 രൂപയാകും.

ചെറുകിട വാണിജ്യ വാഹനങ്ങളുടെ നിരക്ക് 140ൽ നിന്ന് 160 ആകും. ഒന്നിൽ കൂടുതൽ യാത്രകൾക്ക് 205 രൂപയുണ്ടായിരുന്നത് 235 രൂപയുമായി വർധിക്കും.

also read- ഹരിപ്പാട് ഓഡിറ്റോറിയത്തിലെ ‘പപ്പടത്തല്ല്’; ഉടമയ്ക്ക് നഷ്ടം ഒന്നര ലക്ഷം; നഷ്ടപരിഹാരം നൽകില്ലെന്ന് ചെറുക്കൻ വീട്ടുകാർ; വധുവിന്റെ വീട്ടുകാർ പോലീസ് സ്‌റ്റേഷനിൽ

ദേശീയ മൊത്തവില നിലവാര സൂചികയുടെ അടിസ്ഥാനത്തിൽ പാലിയേക്കര ടോൾ പ്ലാസയിൽ എല്ലാ വർഷവും സെപ്തംബർ ഒന്നിനാണ് ടോൾ നിരക്ക് പരിഷ്‌കരിക്കുന്നത്.

Exit mobile version