‘മുസ്ലീം ലീഗ് ചത്ത കുതിരയാണെന്ന് പറഞ്ഞെങ്കിലും, ഉറങ്ങുന്ന സിംഹമായിരുന്നു’; രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: വിഴിഞ്ഞം സമരത്തിനെ വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍. ലത്തീന്‍സഭ നടത്തുന്ന സമരം അനാവശ്യമാണ്, പദ്ധതിക്കെതിരെ നടക്കുന്ന സമരം വികസന വിരുദ്ധമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ചേര്‍ത്തലയില്‍ എസ്എന്‍ഡിപി വാര്‍ഷിക പൊതുയോഗത്തിലെ പ്രസംഗത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

മുസ്ലീം ലീഗ് ചത്ത കുതിരയാണെന്ന് പറഞ്ഞെങ്കിലും, ഉറങ്ങുന്ന സിംഹമായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു. ശ്രീരാമന് മുന്നില്‍ ഹനുമാന്‍ നില്‍ക്കുന്നത് പോലെയാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ മതനേതാക്കള്‍ക്ക് മുന്നില്‍ നില്‍ക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

‘സര്‍ക്കാര്‍ മതാധിപത്യത്തിന് അടിയറവ് പറയുന്ന സമീപനം സ്വീകരിക്കുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശന വിരുദ്ധസമരം തമ്പുരാക്കന്മാരുടെ ഗൂഢാലോചനയായിരുന്നു. സവര്‍ണ്ണാധിപത്യത്തിന് വേണ്ടി പിന്നോക്കക്കാരെ ബലിയാടാക്കി. അത് കൊണ്ടാണ് സമരത്തിനെതിരെ നിലപാട് സ്വീകരിച്ചത്’, വെള്ളാപ്പള്ളി ആരോപിച്ചു.

Exit mobile version