കൊച്ചി: കുഞ്ഞു നാള് മനസ്സില്‍ ഓരോ സ്വപ്നങ്ങള്‍ സ്വരുക്കൂട്ടി വച്ചാണ് ഓരോരുത്തരും ജീവിത ലക്ഷ്യത്തിലേക്ക് എത്തുന്നത്. ചിലരുടെ സ്വപ്നങ്ങള്‍ക്ക് കോട്ടം തട്ടാതെ വലുതാവുന്നത് വരെ ഒന്ന് തന്നെയാകും. എന്താണ് ആഗ്രഹമെന്ന് ചോദിച്ചാല്‍ വ്യക്തമായ ഉത്തരവും അവരുടെ കയ്യിലുണ്ടാകും. അത്തരക്കാരുടെ സ്വപ്നങ്ങള്‍ നമുക്ക് അത്രമേല്‍ പ്രിയപെട്ടതാകും.
അത്തരത്തില്‍ തന്റെ ജീവിത ലക്ഷ്യത്തെ കുറിച്ചുള്ള ഒരു രണ്ടാം ക്ലാസുകാരന്റെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ഷെഫ് സുരേഷ് പിള്ളയാണ് വിദ്യാര്‍ഥിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. തനിക്ക് സുരേഷ് പിള്ളയെ പോലൊരു ഷെഫ് ആകണമെന്നാണ് കുഞ്ഞിന്റെ സ്വപ്നം. 15 വര്‍ഷം കഴിയുമ്പോള്‍ തനിക്ക് നല്ലൊരു ഷെഫിനെ കിട്ടുമെന്ന് പറഞ്ഞാണ് സുരേഷ് പിള്ള കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
റിഹാന് മന്‍സൂര്‍ എന്ന കൊച്ചുമിടുക്കനാണ് കുറിപ്പ് പങ്കിട്ടിരിക്കുന്നത്. ഭാവിയില്‍ ഒരു ഷെഫ് ആകുക എന്നതാണ് എന്റെ സ്വപ്നം എന്നും ഷെഫ് സുരേഷ് പിള്ളയാണ് തന്റെ റോള്‍ മോഡല്‍ എന്നുമൊക്കയാണ് ഈ രണ്ടാം ക്ലാസ്സുകാരന് നോട്ടുബുക്കില്‍ കുറിച്ചത്.
ജീവിതത്തില്‍ എല്ലാവര്ക്കും ലക്ഷ്യങ്ങളുണ്ട്. എന്റെ ലക്ഷ്യം ഒരു ഷെഫ് ആകുക എന്നതാണ്. അമ്മ എനിക്കായി എല്ലാ ദിവസവും പാചകം ചെയ്യുന്നത് ഞാന്‍ കാണാറുണ്ട്. പാചക വീഡിയോകള്‍ കാണുന്നതും എനിക്ക് വളരെയേറെ ഇഷ്ടമാണ്. എനിക്ക് പാചകം വളരെയധികം ഇഷ്ടമാണ്. അതുതന്നെയാണ് ഷെഫ് ആകുക എന്ന സ്വപ്നത്തിന് പിന്നിലും.” എന്നിങ്ങനെയാണ് റിഹാന് കുറിച്ചിരിക്കുന്നത്. റിഹാന് ലോകമറിയുന്ന ഷെഫ് ആകട്ടെ തുടങ്ങി നിരവധി ആശംസകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
Discussion about this post