കോഴിക്കോട്: നിപ്പ പ്രതിരോധ പ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട സിസ്റ്റർ ലിനിയുടെ മക്കൾക്ക് അമ്മയായി പ്രതിഭയും ചേച്ചിയായി ദേവപ്രിയയും എത്തുന്നതിനിടെ ആശംസകളുമായി മുൻആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ.
ലിനിയുടെ മക്കളായ റിതുലിനും സിദ്ധാർത്ഥിനും ഒരു അമ്മയെ കിട്ടുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് കെകെ ശൈലജ ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു. ലിനിയുടെ ഭർത്താവായ സജീഷാണ് തന്റെ മക്കൾക്ക് അമ്മയായി പ്രതിഭ എത്തുന്നു എന്ന് അറിയിച്ചത്. വാർത്ത കേരളക്കര തന്നെ ഏറ്റെടുത്തിരുന്നു.
കെകെ ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ്:
ലിനിയുടെ മക്കളായ റിതുലിനും സിദ്ധാർത്ഥിനും ഒരു അമ്മയെ കിട്ടുന്നതിൽ അതിയായ സന്തോഷമുകേരളത്തിന്റെ അഭിമാനഭാജനമായ ലിനി വിട്ടുപിരിഞ്ഞതിന് ശേഷം സജീഷും മക്കളും എല്ലാവരുടെയും മനസിൽ വേദനിക്കുന്നൊരോർമയാണ്. ലിനിയുടെ മക്കളെ പ്രയാസങ്ങളറിയാതെ വളർത്തുന്നതിൽ ലിനിയുടെ അമ്മയും കുടുംബാംഗങ്ങളും സജീഷും ശ്രദ്ധാലുക്കളായിരുന്നു.
റിതുലിനും, സിദ്ധാർത്ഥിനും അമ്മയായി പ്രതിഭയും ചേച്ചിയായി ദേവപ്രിയയും എത്തുന്നത് മക്കളുടെ മനസ്സിന് സന്തോഷം നൽകുന്ന കാര്യമായിരിക്കും. ഈ കുടുംബത്തിന് എല്ലാ സന്തോഷങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
Discussion about this post